കുറ്റിപ്പുറം എഫ്‌സിഐ ഗോഡൌൺ ഉടൻ തുറന്ന് പൊതുവിതരണം പുന:ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് വിഷുദിനത്തിൽ നിരാഹാരമിരുന്ന പൊന്നാനി എം‌എൽ‌എ പി. ശ്രീരാമകൃഷ്ണനേയും തവനൂർ എം‌എൽ‌എ കെ.ടി ജലീലിനേയും അനുകൂലിച്ച ജനകീയസമരക്കാരേയും രാഷ്ട്രീയലാക്കോടെ അവഹേളിച്ച ഇ.ടി മുഹമ്മദ്ബഷീർ എം‌പിയുടെ നടപടി അപലപനീയമെന്ന് പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ.

കലക്ടറുടെ ചേമ്പറിൽ നടന്ന ചർച്ചയിലടക്കം കാണിച്ച അലംഭാവത്തിനും സർക്കാറിന്റെ ജനവിരുദ്ധനിലപാടുകൾക്കുമെതിരെയാണ് വിഷുദിനത്തില്‍ പ്രതീകാത്മക സമരം നടത്തിയത്.

തീരദേശ താലൂക്കുകളില്‍ മണ്ണെണ്ണ ലഭിക്കാത്തതടക്കമുള്ള വിഷയങ്ങളില്‍ യോജിച്ച പോരാട്ടം ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.