Picture
ഫോട്ടോക്ക് കടപ്പാട്: http://readerspic.blogspot.com/2011/08/biyyam-hanging-bridge.html
സോഷ്യൽ മീഡിയ സാമൂഹ്യപ്രശ്നങ്ങളിൽ അതിന്റെ ഇടപെടലുകളുകളുടെ സാധ്യത മനസ്സിലാക്കി മുന്നേറേണ്ടതുണ്ടെന്ന ബോധ്യത്തോടുകൂടി ഫെയ്സ്ബുക്കിലെ പൊന്നാനി ഗ്രൂപ്പ് സമൂഹത്തിലേക്കിറങ്ങുകയാണ്. സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുകയാണ്. ബിയ്യം തൂക്കുപാലം അപകടത്തിലാണെന്ന മാതൃഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ  Abdulla Ponani യാണ് ചർച്ചക്ക് തുടക്കമിട്ടത്. 

പരദൂഷണം പറഞ്ഞും ഒളിഞ്ഞു നോക്കിയും രസിക്കുവാൻ മാത്രമുള്ളതല്ല സോഷ്യൽ മീഡിയ, സമൂഹത്തിനു ഗുണകരമായും അതിനെ ഉപയോഗിക്കാമെന്നുള്ള ഗ്രൂപ്പിന്റെ ചിന്ത തൂക്കുപാലത്തെ അപകടാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ എന്തു ചെയ്യാൽ കഴിയുമെന്ന ചർച്ചയിലേക്ക് വഴിവെക്കുകയും   “ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയാനും ,പരിഹാര നടപടികള്‍ക്കായി കഷിരാഷ്ട്രീയം ഇല്ലാതെ ഒരു നിവേദനം കൊടുക്കാനും തയ്യാറായാലോ...പൊന്നാനി ഗ്രൂപ്പിന്റെ ചര്‍ച്ചകള്‍ക്ക് അതീതമായ ആദ്യത്തെ ഒരു പരിപാടി ആകട്ടെ ഇത് ... “ എന്ന് പറഞ്ഞുകൊണ്ട്   Sudheer Karuvady  പാലം സന്ദർശിക്കുകയും ചെയ്തു.
Picture
പൊന്നാനി ഗ്രൂപ്പിന്റെ കവർ പേജ്
പാലം സന്ദർശിച്ചശേഷം സുധീർ കരുവടി എഴുതുന്നു "ഗ്രൂപ്പിന് വേണ്ടി തൂക്കുപാലം പോയി നോക്കുകയും ഇരുട്ടായതിനാല്‍ ഫോട്ടോ എടുക്കാന്‍ പറ്റാതെ വരികയും ചെയ്തിരിക്കുന്നു .പുളിക്കക്കടവ് ഭാഗത്ത്‌ ഉള്ള തൂണിനു അടിയില്‍ കര ഭാഗം ഇല്ലെന്നു തന്നെ പറയാം .കൂടാതെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴമൂലം കര വീണ്ടും ഇടിഞ്ഞിരിക്കുന്നു .അക്കരെ ഇത്ര പ്രശ്നം തോന്നിയില്ല .തൂണിനു ചുറ്റും മണ്ണിട്ട്‌ ഫില്‍ ചെയ്തു കോണ്ക്രീറ്റ് ഭിത്തി കെട്ടുക എന്നതാണ് പ്രതിവിധി ആയി തോന്നിയത് .ഇത്രയും ഗുരുതരം ആയ പ്രശ്നം ബന്ധപ്പെട്ടവര്‍ അവഗണിക്കും എന്ന് തോന്നുന്നില്ല .'കെല്‍ 'നിര്‍മിച്ച ഈ തൂക്കുപാലം അത്ര പെട്ടെന്ന് ഭീഷണി നേരിടില്ലെന്ന് പ്രത്യാശിക്കാം ...." 
സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുകയാണ്. പാലത്തിന്റെ അപകടാവസ്ഥ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന്റെ ഭാഗമായി എം‌എൽ‌എയെ നേരിട്ട് കാണാനും മറ്റും തീരുമാനിച്ച്കൊണ്ട് അത് മുന്നോട്ടു പോകുന്നു. പരദൂഷണത്തിനും ഒളിനോട്ടങ്ങൾക്കുമല്ല സമൂഹത്തിന്റെ പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സോഷ്യൽ നെറ്റുവർക്കുകൾ ശ്രമിക്കേണ്ടതെന്ന് ഓർമ്മപ്പെടുത്തുകയാണ് പൊന്നാനിയിലെ ഈ ഗ്രൂപ്പ്.

പൊന്നാനിഗ്രൂപ്പിന്റെ വിലാസം: http://www.facebook.com/groups/Ponnani/
 
പൊന്നാനി: ജില്ലയിലെ ഹൈസ്കൂള്‍ , ഹയള്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി പഠനത്തിന് ശേഷം സിവില്‍ സര്‍വീസടക്കമുള്ള ഉയര്‍ന്ന ഉദ്യോഗങ്ങള്‍ ലഭ്യമാക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാറിന്റെകീഴില്‍ പ്രവര്‍ത്തിക്കുന്ന ഈശ്വരമംഗലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (ഐ.സി.ആര്‍.സി) ല്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1. ടാലന്‍്റ് ഡവലപ്മെന്‍്റ് കോഴ്സ്
പുതിയ അധ്യയന വര്‍ഷം 8,9,10 ക്ളാസുകളില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നു.

2. സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സ്
പുതിയ അധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കന്‍ഡറി ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നു. ഈ കോഴ്സുകള്‍ക്കുള്ള അപേക്ഷ ഫോറം മാര്‍ച്ച് 15 മുതല്‍ ഈശ്വര മംഗലം ഐ.സി.ആര്‍.സിയില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 31നകം ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്‍്റര്‍വ്യൂ ഏപ്രില്‍ ഒന്നിനായിരിക്കും. പുതിയ വര്‍ഷത്തെ ക്ളാസുകള്‍ ഏപ്രില്‍ 9ന് ആരംഭിക്കും.

കുടുതല്‍ വിവരങ്ങള്‍ക്ക് 0494-2665489
9895707072
 
 
 
ബസ്‌സ്റ്റാൻഡിൽ നഗരസഭാ കെട്ടിടത്തിനു കീഴിലായി മൂന്നു വർഷമായി നടത്തിവരുന്ന മാക്കോരം വീട്ടിൽ ഷണ്മുഖന്റെ ചായക്കട ഒഴിപ്പിക്കാനുള്ള നഗരസഭാ അധികൃതരുടെ നീക്കം പ്രതിപക്ഷം തടഞ്ഞു. കഴിഞ്ഞ മുനിസിപ്പൽ കൌൺസിലിലെ കടവനാടുനിന്നുള്ള അംഗമായിരുന്ന    മാക്കോരം വീട്ടില്‍ ശോഭനയുടെ ഭര്‍ത്താവാണ് ഷണ്മുഖൻ. രാഷ്ട്രീയവിരോധമാണ് ഒഴിപ്പിക്കലിനു പിറകിലെന്ന് പ്രതിപക്ഷം ആരോപിച്ചു.
എസ്.ജെ.എസ്.ആര്‍.വൈ. പദ്ധതി പ്രകാരം നഗരസഭ അനുവദിച്ച വായ്പയെടുത്ത്  തുടങ്ങിയ കട നടത്തുന്നത്  ശോഭനയാണ്. ഒരു പാട് കഷ്ടതകൾ സഹിക്കുന്ന ഒരു കുടുമ്പത്തിന് താങ്ങായിരുന്നു ഈ  കട. അതാണ്  ഫ്രണ്ട് ഓഫീസ് സംവിധാനം വിപുലപ്പെടുത്താനാണെന്ന് കാരണം പറഞ്ഞ് നഗരസഭ ഒഴിപ്പിക്കുന്നത്.
 
പൊന്നാനി: കാല്‍നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ചമ്രവട്ടം പദ്ധതി പൂര്‍ത്തിയായി. ഇറിഗേഷന്‍ വകുപ്പിന് കീഴിലെ സംസ്ഥാനത്തെ ഏറ്റവുംവലിയ പദ്ധതിയെന്ന ഖ്യാതിയോടെയാണ് ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് സ്വന്തമാകുന്നത്. 130 കോടിയിലേറെയാണ് പദ്ധതിക്ക് ചെലവ് വന്നത്. മുഖ്യമന്ത്രിയുടെ തീയ്യതി ലഭ്യമാകുന്ന മുറയ്ക്ക് പദ്ധതിയുടെ സമര്‍പ്പണം നടക്കും. 
നേരത്തെ നിശ്ചയിച്ച ഉദ്ഘാടന തിയ്യതികള്‍ മുഖ്യമന്ത്രിയുടെ അസൗകര്യങ്ങള്‍ കാരണം മാറ്റുകയായിരുന്നു. അവസാനഘട്ട മിനുക്ക് പണികള്‍ ഒഴിച്ചാല്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. 970 മീറ്റര്‍ നീളമുള്ള പാലത്തിന്റെ നിര്‍മാണം അതിവേഗമാണ് പൂര്‍ത്തിയാക്കിയത്. ശ്രമകരമായ പ്രവര്‍ത്തനമായിരുന്നിട്ടും നിശ്ചയിക്കപ്പെട്ട സമയത്തിന് മുമ്പുതന്നെ പാലം നിര്‍മാണം പൂര്‍ത്തിയായിരുന്നു. എഴുപത് ഷട്ടറുകള്‍ ഘടിപ്പിച്ചുകഴിഞ്ഞു. റഗുലേറ്റര്‍ സംവിധാനം ആധുനിക രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. വൈദ്യുതീകരണ സംവിധാനങ്ങളും പര്യാപ്തമാണ്.

പാലത്തിന്റെ അടിത്തട്ടിലെ പുഴയോടുചേര്‍ന്ന ഭാഗത്തെ നിര്‍മാണവും പൂര്‍ത്തിയായി. പദ്ധതി നാടിന് സമര്‍പ്പിക്കപ്പെടുന്നതോടെ തിരൂര്‍ ഭാഗത്ത്ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. ഇതിന്റെ പരിഹാരമാര്‍ഗങ്ങള്‍ കാണുന്നതിന് 26ന് തിരൂര്‍ ആര്‍.ഡി.ഒ ഓഫീസില്‍ ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

2008 ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദനാണ് പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നടത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതലലഭിച്ച ഹൈദ്രബാദ് രാംകി കണ്‍സ്ട്രക്ഷന്‍സിന് മൂന്നുവര്‍ഷത്തെ കാലാവധിയാണ് നല്‍കിയിരുന്നത്.  


Courtesy: http://www.mathrubhumi.com/malappuram/news/1568146-local_news-Ponnani-%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF.html

Related Posts: പൊന്നാനി ഹാർബർ കോടികൾ വെള്ളത്തിലായോ....? സോഷ്യൽ നെറ്റുവർക്കുകൾ പ്രതികരിക്കുന്നു.
                    

                  : CHAMRAVATTAM BRIDGE WAITING FOR INAGURATION(the largest bridge in kerala)
 
Picture
പൊന്നാനി ഫിഷിങ്ങ് ഹാർബറിനോടുള്ള അധികാരികളുടെ അവഗണനയിലും നിർമ്മാണത്തിൽ വന്ന അപാകതയിലും തങ്ങൾക്കുള്ള രോഷം അറിയിച്ചുകൊണ്ട് മത്സ്യത്തൊഴിലാളിയൂണിയൻ കോടതിപ്പടിയിൽ ഫ്ലെക്സ് ബോഡ് സ്ഥാപിച്ചു. ഹാർബറിന്റെ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നു പറയുന്ന ഫ്ലെക്സ് അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും അഴിമതിക്കാരെ ശിക്ഷിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു.

പ്രസ്തുത വിഷയത്തെച്ചൊല്ലി മത്സ്യത്തൊഴിലാളികൾ  പൊന്നാനി എം.എല്‍.എ പി. ശ്രീരാമകൃഷ്ണനും വകുപ്പ് മന്ത്രിക്കും പരാതി നല്‍കാനൊരുങ്ങിയിരിക്കയാണ്.

നൗഷാദ് പൊന്നാനിയുടെ അധ്യക്ഷതയിൽ ചേർന്ന കോണ്‍ഗ്രസ് പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം  ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യമുന്നയിച്ചു. ഫജീഷ്, ഫസ്‌ലുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

അനുബന്ധം: പൊന്നാനി ഹാർബർ കോടികൾ വെള്ളത്തിലായോ....? സോഷ്യൽ നെറ്റുവർക്കുകൾ പ്രതികരിക്കുന്നു.
ഫോട്ടോ: http://www.facebook.com/photo.php?fbid=310627972339149&set=at.136227039779244.25334.100001758461302.100002124364159&&theater

 
Picture
സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇന്നലെ ഞാന്‍ ദോഹസിനിമയില്‍ പോയി "മയാമോഹിനി" കണ്ടത്..
പബ്ലിസിറ്റി കാരണമോ,ദിലീപ് പെണ്‍വേഷം കെട്ടിയാടുന്നത്‌ കാണാനോ,വെള്ളിയാഴ്ച ആയതു കൊണ്ടോ., ആയിരിക്കണം നല്ല തിരക്കുണ്ടായിരുന്നു.. മതിമറന്നു ചിരിക്കുവാന്‍ അവസരം കിട്ടിയത് കൊണ്ട് ഞങ്ങളെ പോലെ കൂട്ടമായി വന്ന ബാച്ചില കമ്പനികളെല്ലാം കൂക്കിവിളിച്ചും കയ്യടിച്ചും ഓരോ ഡയലോഗുകളെയും വരവേല്‍ക്കുമ്പോള്‍ എന്റെ അടുത്തിരുന്ന ഒരു ചേട്ടനും കുടുമ്പവും തൂവനതുംപികള്‍ക്ക് ടിക്കറ്റെടുത്ത് കിന്നാരത്തുമ്പികള്‍ കാണേണ്ടിവന്നപോലെയുള്ള അവസ്ഥയില്‍ ഞെരിപിരി കൊള്ളുകയായിരുന്നു.. പച്ചത്തെരികള്‍ ഡയലോഗുകള്‍ ആക്കി മാറ്റിയ സ്ക്രിപ്റ്റ് രൈട്ടരെ മനസ്സില്‍ തെരിവിളിച്ചുകൊണ്ടായിരിക്കണം സിനിമ തുടങ്ങി അരമനിക്കൂരിനുള്ളില്‍ ഭാര്യയേയും മൂന്നു കുട്ടികളെയും വിളിച്ചു ആ ചേട്ടന്‍ സ്ഥലം വിട്ടത്...!! തെറികള്‍ ഡയലോഗുകള്‍ ആയി മാറുമ്പോള്‍ എന്റെ സുഹൃത്ത്‌ മനസ്സിലായോ എന്നാ ഭാവത്തില്‍ എന്നെ നോക്കുമ്പോള്‍ , തലയാട്ടി എല്ലാം എനിക്ക് മനസ്സിലാകുന്നു എന്ന് കാണിച്ചു ഇടയ്ക്കിടെ ഞാനും അവനെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു ...!! സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ "കുന്നംകുളം ഗീതയില്‍ നിന്നും നൂന്ശോ" കണ്ടിറങ്ങുന്ന മുഖഭാവമാണ് കുരെപേരില്‍ കാണാന്‍ കഴിഞ്ഞത്..
സന്തോഷ്‌ പണ്ടിട്ടിന്റെ "കൃഷ്ണനും രാധയും "കണ്ടിറങ്ങുന്ന ആളുകള്‍ക്കിടയില്‍ ചാന്നലുകാര് പടം എങ്ങനുണ്ടായിരുന്നു എന്ന് ചോദിക്കുന്ന ഒരു വീഡിയോ ആണ് എന്റെ മനസ്സില്‍ ഓടിയെത്തിയത്.. അതില്‍ ഹെല്മെട്ടു വെച്ച ഒരു പയ്യന്‍പറയുന്നതിങ്ങനെയായിരുന്നു... "പടമൊക്കെ കൊള്ളാം.. ഹെല്മെട്ടു ഞാന്‍ ഊരൂല്ല .. എനിക്ക് കല്യാണം കഴിക്കണം.."

എഴിതിയത്: സിദ്ധീഖ് കടവനാട്

 
മൈതാനത്തില്‍ നടക്കുന്ന ഫുട് ബോള്‍ കളിയേക്കാള്‍ അവിടെ സ്ഥിരമായി കാണുന്ന ബെറ്റ് വെക്കുന്നവര്‍ ആണ് എന്നും താരങ്ങള്‍..പലപ്പോഴും അത് കണ്ടു രസിച്ചു ഗോള്‍ അടിക്കുന്നത് പോലും കാണാതെ ഇരുന്നിട്ടുണ്ട്..കളി തുടങ്ങി അഞ്ചു മിനിറ്റ് ആയാല്‍ ഒരാള്‍ പ്രത്യക്ഷപ്പെടും.ഒരു കയ്യില്‍ ഒരു ഹോംലെറ്റും മറ്റേ കയ്യില്‍ ആയിരത്തിന്റെ ഒരു നോട്ടും കാണാം..ഇതു കളിയാണ്‌ ഇന്ന് എന്നും, ഗ്രൌണ്ട് പോലും നോക്കാതെയും അയാള്‍ ഗാലറിയില്‍ ഇരിക്കുന്ന ആളുകളോട് ബെറ്റ് വെക്കും ..ബെറ്റ് വെക്കാന്‍ അയാള്‍ പറയുന്ന വാചകങ്ങളാണ് രസം.."നിങ്ങള്‍ പറയുന്നതിന്റെ നേരെ എതിര് " "എന്ത് പറഞ്ഞോ അതിനൊക്കെ എതിര് " "ആയിരത്തിനു തൊള്ളായിരം വെച്ചാല്‍ മതി" ആള് നല്ല ഫിറ്റ്‌ ആണ് ..ഫസ്റ്റ് ഗോളും സെക്കന്റ്‌ ഗോളും എല്ലാം കഴിഞ്ഞു പോകാന്‍ നേരത്ത് ഇത് വരെ രണ്ടായിരം,മൂവായിരം..ഇത്രയൊക്കെ കൊണ്ട് പോകും ആശാന്‍..ഇന്നലെ പണി പാളി..എല്ലാം പോയി അവസാനം ഇരുനൂറു രൂപ കയ്യില്‍ ബാക്കി..എന്നിട്ട് അദ്ദേഹം പറഞ്ഞു "ഇതുകൂടെ അങ്ങ് തന്നിട്ട് പോകാം എന്ന് വിചാരിച്ചാ...അടുത്ത ഗോള്‍ ചുവപ്പ് പച്ചക്കടിക്കും..ഇല്ലെങ്ങില്‍ വേണ്ട നിങ്ങള്‍ പറയുന്നതിന്ടെ നേരെ എതിര്...അപ്പൊ താഴെ ഗാലറിയില്‍ നിന്നൊരു കമന്റ്‌..മഞ്ഞ അടിക്കും വെക്കാനുണ്ടോ...? ഗ്രൌണ്ടിലേക്ക് നോക്കാതെ ഗാലറിയില്‍ നോക്കി കാശ് നീട്ടി അയ പറഞ്ഞു "ഓക്കേ ..വെച്ചോ മഞ്ഞയെങ്ങില്‍ മഞ്ഞ..ഇരുനൂരിനു നൂറ്റമ്പത് വെച്ച മതി..എല്ലാരും ചിരിച്ചു..അവസാനം കമന്റ്‌ അടിച്ച ആള് തന്നെ പറഞ്ഞു ..ഡാ മഞ്ഞ റഫറിയാ...റഫറി ...(കളി കാണാന്‍ വരുന്നവര്‍ ഈ കളി എന്നും കാണണമെങ്കില്‍ മൈതാനത്തിന്റെ പടിഞ്ഞാറേ മൂലയില്‍ ഇരിക്കുക..) 


എഴുതിയത്: Joshi K Madhav
 
സമരം ഫലം കണ്ടു; ഒടുവില്‍ അരിയെത്തി

വളാഞ്ചേരി: തിങ്കളാഴ്ച പുലര്‍ച്ചയോടെ ജില്ലയിലെ മൂന്ന് താലൂക്കുകളിലേക്കായി വിതരണത്തിന് എത്തുമെന്ന് പറഞ്ഞ അരി ബുധനാഴ്ച വൈകിട്ട് ഏഴോടെ കുറ്റിപ്പുറത്തെത്തി. 16 വാഗണ്‍ അരിയാണ് എത്തിയത്. 15 വാഗണ്‍ അരി വ്യാഴാഴ്ച എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. എത്തിയ അരി ഗോഡൗണിലേക്ക് ഇറക്കി വിതരണംചെയ്യും. തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലേക്കാണ് അരി വിരതണംചെയ്യുക. ഈസ്റ്റര്‍-വിഷു ദിനങ്ങളില്‍ റേഷന്‍ വിതരണം താളംതെറ്റിയിരുന്നു. കുറ്റിപ്പുറത്തെ എഫ്സിഐ ഗോഡൗണ്‍ റെയില്‍വേയുടെ പിടിവാശിമൂലം അടച്ചുപൂട്ടിയതോടെയാണ് മൂന്ന് താലൂക്കുകളില്‍ റേഷന്‍ വിതരണം നിലച്ചത്. വിഷുദിനത്തില്‍ ജില്ലയിലെ പ്രതിപക്ഷ എംഎല്‍എമാരുടെ നേതൃത്വത്തില്‍ എഫ്സിഐ ഗോഡൗണിനുമുന്നില്‍ സത്യഗ്രഹസമരം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ അരി എത്തിക്കാന്‍ റെയില്‍വേ തയ്യാറാവുകയായിരുന്നു. ആന്ധ്രയില്‍നിന്നും അരിയുമായി പുറപ്പെട്ട വാഗണ്‍ സേലത്തിനടുത്ത് പിടിച്ചിട്ടതിനാലാണ് കുറ്റിപ്പുറം എഫ്സിഐ ഗോഡൗണില്‍ അരി എത്താന്‍ വൈകിയത്. റെയില്‍പ്പാത ഒഴിവില്ലാത്തതിനാലാണ് വണ്ടി പിടിച്ചിട്ടത്. അരി എത്തുന്നതോടെ റേഷന്‍ വിതരണം പൂര്‍വസ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. 

 
കടപ്പാട് : ദേശാഭിമാനി വാർത്ത
അനുബന്ധം: വിഷുദിനത്തിൽ നിരാഹാരമിരുന്ന എം‌എൽ‌എമാർക്ക് എം‌പിയുടെ ആട്ടും തുപ്പും!!!    
                    കുറ്റിപ്പുറം എഫ്‌സി‌ഐ ഗോഡൌൺ : വിഷുദിനത്തിൽ എം‌എൽ‌എമാർ നിരാഹാരത്തിൽ