Picture
ഫോട്ടോക്ക് കടപ്പാട്: http://readerspic.blogspot.com/2011/08/biyyam-hanging-bridge.html
സോഷ്യൽ മീഡിയ സാമൂഹ്യപ്രശ്നങ്ങളിൽ അതിന്റെ ഇടപെടലുകളുകളുടെ സാധ്യത മനസ്സിലാക്കി മുന്നേറേണ്ടതുണ്ടെന്ന ബോധ്യത്തോടുകൂടി ഫെയ്സ്ബുക്കിലെ പൊന്നാനി ഗ്രൂപ്പ് സമൂഹത്തിലേക്കിറങ്ങുകയാണ്. സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുകയാണ്. ബിയ്യം തൂക്കുപാലം അപകടത്തിലാണെന്ന മാതൃഭൂമി വാർത്തയുടെ അടിസ്ഥാനത്തിൽ  Abdulla Ponani യാണ് ചർച്ചക്ക് തുടക്കമിട്ടത്. 

പരദൂഷണം പറഞ്ഞും ഒളിഞ്ഞു നോക്കിയും രസിക്കുവാൻ മാത്രമുള്ളതല്ല സോഷ്യൽ മീഡിയ, സമൂഹത്തിനു ഗുണകരമായും അതിനെ ഉപയോഗിക്കാമെന്നുള്ള ഗ്രൂപ്പിന്റെ ചിന്ത തൂക്കുപാലത്തെ അപകടാവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ എന്തു ചെയ്യാൽ കഴിയുമെന്ന ചർച്ചയിലേക്ക് വഴിവെക്കുകയും   “ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയാനും ,പരിഹാര നടപടികള്‍ക്കായി കഷിരാഷ്ട്രീയം ഇല്ലാതെ ഒരു നിവേദനം കൊടുക്കാനും തയ്യാറായാലോ...പൊന്നാനി ഗ്രൂപ്പിന്റെ ചര്‍ച്ചകള്‍ക്ക് അതീതമായ ആദ്യത്തെ ഒരു പരിപാടി ആകട്ടെ ഇത് ... “ എന്ന് പറഞ്ഞുകൊണ്ട്   Sudheer Karuvady  പാലം സന്ദർശിക്കുകയും ചെയ്തു.
Picture
പൊന്നാനി ഗ്രൂപ്പിന്റെ കവർ പേജ്
പാലം സന്ദർശിച്ചശേഷം സുധീർ കരുവടി എഴുതുന്നു "ഗ്രൂപ്പിന് വേണ്ടി തൂക്കുപാലം പോയി നോക്കുകയും ഇരുട്ടായതിനാല്‍ ഫോട്ടോ എടുക്കാന്‍ പറ്റാതെ വരികയും ചെയ്തിരിക്കുന്നു .പുളിക്കക്കടവ് ഭാഗത്ത്‌ ഉള്ള തൂണിനു അടിയില്‍ കര ഭാഗം ഇല്ലെന്നു തന്നെ പറയാം .കൂടാതെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴമൂലം കര വീണ്ടും ഇടിഞ്ഞിരിക്കുന്നു .അക്കരെ ഇത്ര പ്രശ്നം തോന്നിയില്ല .തൂണിനു ചുറ്റും മണ്ണിട്ട്‌ ഫില്‍ ചെയ്തു കോണ്ക്രീറ്റ് ഭിത്തി കെട്ടുക എന്നതാണ് പ്രതിവിധി ആയി തോന്നിയത് .ഇത്രയും ഗുരുതരം ആയ പ്രശ്നം ബന്ധപ്പെട്ടവര്‍ അവഗണിക്കും എന്ന് തോന്നുന്നില്ല .'കെല്‍ 'നിര്‍മിച്ച ഈ തൂക്കുപാലം അത്ര പെട്ടെന്ന് ഭീഷണി നേരിടില്ലെന്ന് പ്രത്യാശിക്കാം ...." 
സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാകുകയാണ്. പാലത്തിന്റെ അപകടാവസ്ഥ ബന്ധപ്പെട്ടവരെ അറിയിക്കുന്നതിന്റെ ഭാഗമായി എം‌എൽ‌എയെ നേരിട്ട് കാണാനും മറ്റും തീരുമാനിച്ച്കൊണ്ട് അത് മുന്നോട്ടു പോകുന്നു. പരദൂഷണത്തിനും ഒളിനോട്ടങ്ങൾക്കുമല്ല സമൂഹത്തിന്റെ പൊതുപ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് സോഷ്യൽ നെറ്റുവർക്കുകൾ ശ്രമിക്കേണ്ടതെന്ന് ഓർമ്മപ്പെടുത്തുകയാണ് പൊന്നാനിയിലെ ഈ ഗ്രൂപ്പ്.

പൊന്നാനിഗ്രൂപ്പിന്റെ വിലാസം: http://www.facebook.com/groups/Ponnani/