മൈതാനത്തില്‍ നടക്കുന്ന ഫുട് ബോള്‍ കളിയേക്കാള്‍ അവിടെ സ്ഥിരമായി കാണുന്ന ബെറ്റ് വെക്കുന്നവര്‍ ആണ് എന്നും താരങ്ങള്‍..പലപ്പോഴും അത് കണ്ടു രസിച്ചു ഗോള്‍ അടിക്കുന്നത് പോലും കാണാതെ ഇരുന്നിട്ടുണ്ട്..കളി തുടങ്ങി അഞ്ചു മിനിറ്റ് ആയാല്‍ ഒരാള്‍ പ്രത്യക്ഷപ്പെടും.ഒരു കയ്യില്‍ ഒരു ഹോംലെറ്റും മറ്റേ കയ്യില്‍ ആയിരത്തിന്റെ ഒരു നോട്ടും കാണാം..ഇതു കളിയാണ്‌ ഇന്ന് എന്നും, ഗ്രൌണ്ട് പോലും നോക്കാതെയും അയാള്‍ ഗാലറിയില്‍ ഇരിക്കുന്ന ആളുകളോട് ബെറ്റ് വെക്കും ..ബെറ്റ് വെക്കാന്‍ അയാള്‍ പറയുന്ന വാചകങ്ങളാണ് രസം.."നിങ്ങള്‍ പറയുന്നതിന്റെ നേരെ എതിര് " "എന്ത് പറഞ്ഞോ അതിനൊക്കെ എതിര് " "ആയിരത്തിനു തൊള്ളായിരം വെച്ചാല്‍ മതി" ആള് നല്ല ഫിറ്റ്‌ ആണ് ..ഫസ്റ്റ് ഗോളും സെക്കന്റ്‌ ഗോളും എല്ലാം കഴിഞ്ഞു പോകാന്‍ നേരത്ത് ഇത് വരെ രണ്ടായിരം,മൂവായിരം..ഇത്രയൊക്കെ കൊണ്ട് പോകും ആശാന്‍..ഇന്നലെ പണി പാളി..എല്ലാം പോയി അവസാനം ഇരുനൂറു രൂപ കയ്യില്‍ ബാക്കി..എന്നിട്ട് അദ്ദേഹം പറഞ്ഞു "ഇതുകൂടെ അങ്ങ് തന്നിട്ട് പോകാം എന്ന് വിചാരിച്ചാ...അടുത്ത ഗോള്‍ ചുവപ്പ് പച്ചക്കടിക്കും..ഇല്ലെങ്ങില്‍ വേണ്ട നിങ്ങള്‍ പറയുന്നതിന്ടെ നേരെ എതിര്...അപ്പൊ താഴെ ഗാലറിയില്‍ നിന്നൊരു കമന്റ്‌..മഞ്ഞ അടിക്കും വെക്കാനുണ്ടോ...? ഗ്രൌണ്ടിലേക്ക് നോക്കാതെ ഗാലറിയില്‍ നോക്കി കാശ് നീട്ടി അയ പറഞ്ഞു "ഓക്കേ ..വെച്ചോ മഞ്ഞയെങ്ങില്‍ മഞ്ഞ..ഇരുനൂരിനു നൂറ്റമ്പത് വെച്ച മതി..എല്ലാരും ചിരിച്ചു..അവസാനം കമന്റ്‌ അടിച്ച ആള് തന്നെ പറഞ്ഞു ..ഡാ മഞ്ഞ റഫറിയാ...റഫറി ...(കളി കാണാന്‍ വരുന്നവര്‍ ഈ കളി എന്നും കാണണമെങ്കില്‍ മൈതാനത്തിന്റെ പടിഞ്ഞാറേ മൂലയില്‍ ഇരിക്കുക..) 


എഴുതിയത്: Joshi K Madhav
 
പൊന്നാനി: ഫോക്കസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കുട്ട്യാലിമാസ്റ്റര്‍ മെമ്മോറിയല്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് പൊന്നാനി എ.വി. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കെ.ടി.ജലീല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.രാമകൃഷ്ണന്‍ അധ്യക്ഷനായി. ടി.എം. സിദ്ദീഖ്, സി.പി.മുഹമ്മദ് കുഞ്ഞി, എം.വി. ശ്രീധരന്‍, കെ.വി. ഇസ്മായില്‍, ബഷീര്‍, ചക്കുത്ത് രവീന്ദ്രന്‍, പി.ടി.അലി, അഡ്വ.ഓച്ചിറ മുരളി, പ്രജീഷ്, എ.കെ. ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ആദ്യമത്സരത്തില്‍ ശാസ്ത മെഡിക്കല്‍സ് തൃശ്ശൂരും ടൗണ്‍ ടീം അരീക്കോടും ഏറ്റമുട്ടി.

കടപ്പാട്: http://www.mathrubhumi.com/malappuram/news/1545962-local_news-malappuram-%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF.html