ഇന്നലെ 17-05-2012 ന് ഉമ്മൻ‌ചാണ്ടി ഉദ്ഘാടനം ചെയ്ത പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റേതാണ് മേലെ ദൃശ്യം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് 90% പണി പൂർത്തിയാക്കിയ പദ്ധതി തങ്ങളുടേതാണെന്ന് എട്ടുകാലിമമ്മൂഞ്ഞു സ്റ്റൈലിൽ വീരവാദം മുഴക്കിയതിനോട് എതിർപ്പില്ല. കുംഭകോണം നടത്തിയതാണെങ്കിലും കടവനാട്ടുകാർ ഗംഗാധരന്റെ പൈപ്പ് എന്നോർക്കുന്നപോലെ പാലോളിയുടെ പാലമെന്നു തന്നെയാകും ഒരു പക്ഷേ ജനം പാലത്തെ ഓർക്കുക. എന്നാൽ പദ്ധതിയുടെ 90% കഴിയുന്നതുവരെയില്ലാതിരുന്ന ടോൾ എന്ന ജനദ്രോഹത്തെ യാത്രക്കാരിലേക്ക് അടിച്ചേൽ‌പ്പിച്ച ഉമ്മൻ‌ചാണ്ടിക്ക് ഉദ്ഘാടന ദിവസം ജനങ്ങളുടെ മുന്നിൽ വന്നങ്ങിനെ ഞെളിഞ്ഞു നിൽക്കാൻ നാണം തോന്നിയില്ലേ എന്നതാണ് ശങ്ക.

തൊലിക്കട്ടിയിൽ കുഞ്ഞാലിക്കുട്ടിയെ കവിച്ചു വെക്കാൻ കേരളരാഷ്ട്രീയത്തിൽ മറ്റാരുമില്ലാത്തതുകൊണ്ടാകും കുഞ്ഞാപ്പയുമുണ്ടായിരുന്നു ഉദ്ഘാടനത്തിന്. ചാണ്ടി കുഞ്ഞാപ്പയെ മുന്നിൽ നിർത്തിയാകണം (ഭീഷ്മർ ശിഖണ്ടിയെ മുൻ നിർത്തിയ പൊലെ) തന്റെ നാണം മറച്ചത്. രണ്ടു വർഷംകൊണ്ട് 90% പൂർത്തിയായ പദ്ധതി പഴയ സർക്കാർ ഇറങ്ങുന്നതിനു മുൻപൊരു ജനീകീയ ഉദ്ഘാടനം നടന്നതാണ്. അതൊരു രാഷ്ട്രീയ മമാങ്കമായിരുന്നു എന്നതിനു സംശയമില്ല. ബാക്കി വന്ന 10% പൂർത്തിയാകാൻ ഒരു വർഷത്തോളമെടുത്തത് ഭരണവേഗതയെ വിലയിരുത്തലാകുമെങ്കിൽ അതിവേഗം ബഹുദൂരമെന്നു തന്നെയാണ് ഈ ഭരണത്തെ വിശേഷിപ്പിക്കേണ്ടത്. വില്ലേജാപ്പീസുകളിൽ കയറിയിറങ്ങി താനൊരു നല്ല വില്ലേജാപ്പീസറാകാൻ യോഗ്യനാണ് എന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞതുകൊണ്ട് മുന്നിൽ നിന്ന് കുഞ്ഞാലിക്കുട്ടിക്കും പിന്നിൽ നിന്ന് പിസി ജോർജ്ജച്ചായനും കളി നിയന്ത്രിക്കാം.

പറഞ്ഞുവന്നത് പാലമാണല്ലോ. പാലവും ടോളും മാത്രമല്ല അതിലേക്കൊരു റോഡുകൂടി ഉദ്ഘാടനം ചെയ്യപ്പെട്ടല്ലോ. ഉദ്ഘാടനം ചെയ്യപ്പെട്ട റോഡിന്റേതാണ് മുകളിലെ ചിത്രം. ഫെയ്സ് ബുക്കിൽ Thaha Pni എന്ന സുഹൃത്ത് പറയുന്നു “ചപ്പാത്തിക്ക് മാവ് കുഴചെതുപോലുണ്ട് ...” എത്ര വാസ്തവം. ബാക്കി 10% ത്തിലേതാണ് അപ്രോച്ച് റോഡ്. ഈ സർക്കാറിന്റെ പ്രവർത്തനങ്ങളുടെ ആകെത്തുക റോഡ്, ടോൾ, ബാക്കി പണി പൂർത്തിയാകാനും ഉദ്ഘാടനം ചെയ്യാനും ഉണ്ടായ കാലതാമസം എന്നിവയുടെ ഒരു ചെറിയ വിശകലനം കൊണ്ടു തന്നെ ബോധ്യമാണ്. ചെന്നിത്തല കോഴിക്കോട് ഉപവാസത്തിലാണ്. ആദ്യമായല്ല കേരളത്തിൽ ഒരു രാഷ്ട്രീയ കൊലപാതകം നടക്കുന്നത്. രാഷ്ട്രീയ കൊലപാതക്കെ ന്യായീകരിക്കുന്നില്ല. ചെന്നിത്തലയുടെ ഉപവാസത്തിന് സിപി‌എമ്മിന്റെ കൊലപാതകരാഷ്ട്രീയം മാത്രമല്ല ലക്ഷ്യം. മുന്നിലും പിന്നിലുമിരുന്ന് നയിക്കാൻ അപ്പോഴും കാണും പിസിയും കുഞ്ഞാപ്പയും എന്നതിന് തർക്കവുമില്ല. ഉമ്മൻ ചാണ്ടിയുടെ കേരളഭരണം ദീർഘദീർഘം നീളട്ടെ എന്നല്ലാതെ എന്തു പറയാൻ!

എഴുതിയത്: പൊന്നാക്കാരൻ

ഫോട്ടോ അയച്ചുതന്നത് Salih Mms
 
Picture
സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇന്നലെ ഞാന്‍ ദോഹസിനിമയില്‍ പോയി "മയാമോഹിനി" കണ്ടത്..
പബ്ലിസിറ്റി കാരണമോ,ദിലീപ് പെണ്‍വേഷം കെട്ടിയാടുന്നത്‌ കാണാനോ,വെള്ളിയാഴ്ച ആയതു കൊണ്ടോ., ആയിരിക്കണം നല്ല തിരക്കുണ്ടായിരുന്നു.. മതിമറന്നു ചിരിക്കുവാന്‍ അവസരം കിട്ടിയത് കൊണ്ട് ഞങ്ങളെ പോലെ കൂട്ടമായി വന്ന ബാച്ചില കമ്പനികളെല്ലാം കൂക്കിവിളിച്ചും കയ്യടിച്ചും ഓരോ ഡയലോഗുകളെയും വരവേല്‍ക്കുമ്പോള്‍ എന്റെ അടുത്തിരുന്ന ഒരു ചേട്ടനും കുടുമ്പവും തൂവനതുംപികള്‍ക്ക് ടിക്കറ്റെടുത്ത് കിന്നാരത്തുമ്പികള്‍ കാണേണ്ടിവന്നപോലെയുള്ള അവസ്ഥയില്‍ ഞെരിപിരി കൊള്ളുകയായിരുന്നു.. പച്ചത്തെരികള്‍ ഡയലോഗുകള്‍ ആക്കി മാറ്റിയ സ്ക്രിപ്റ്റ് രൈട്ടരെ മനസ്സില്‍ തെരിവിളിച്ചുകൊണ്ടായിരിക്കണം സിനിമ തുടങ്ങി അരമനിക്കൂരിനുള്ളില്‍ ഭാര്യയേയും മൂന്നു കുട്ടികളെയും വിളിച്ചു ആ ചേട്ടന്‍ സ്ഥലം വിട്ടത്...!! തെറികള്‍ ഡയലോഗുകള്‍ ആയി മാറുമ്പോള്‍ എന്റെ സുഹൃത്ത്‌ മനസ്സിലായോ എന്നാ ഭാവത്തില്‍ എന്നെ നോക്കുമ്പോള്‍ , തലയാട്ടി എല്ലാം എനിക്ക് മനസ്സിലാകുന്നു എന്ന് കാണിച്ചു ഇടയ്ക്കിടെ ഞാനും അവനെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു ...!! സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ "കുന്നംകുളം ഗീതയില്‍ നിന്നും നൂന്ശോ" കണ്ടിറങ്ങുന്ന മുഖഭാവമാണ് കുരെപേരില്‍ കാണാന്‍ കഴിഞ്ഞത്..
സന്തോഷ്‌ പണ്ടിട്ടിന്റെ "കൃഷ്ണനും രാധയും "കണ്ടിറങ്ങുന്ന ആളുകള്‍ക്കിടയില്‍ ചാന്നലുകാര് പടം എങ്ങനുണ്ടായിരുന്നു എന്ന് ചോദിക്കുന്ന ഒരു വീഡിയോ ആണ് എന്റെ മനസ്സില്‍ ഓടിയെത്തിയത്.. അതില്‍ ഹെല്മെട്ടു വെച്ച ഒരു പയ്യന്‍പറയുന്നതിങ്ങനെയായിരുന്നു... "പടമൊക്കെ കൊള്ളാം.. ഹെല്മെട്ടു ഞാന്‍ ഊരൂല്ല .. എനിക്ക് കല്യാണം കഴിക്കണം.."

എഴിതിയത്: സിദ്ധീഖ് കടവനാട്