നിങ്ങള് രാഷ്ട്രീയത്തില് ഇടപെട്ടിലെങ്കില് രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില് ഇടപെടും. ലെനിൻ

സമൂഹത്തിനകത്തു നടക്കുന്ന അനീതികളെ നിസ്സംഗമായി നോക്കിനിന്നാൽ നാളെ അതേ അനീതി നമുക്കും വന്നു ചേരും. അപ്പോൾ മറ്റുള്ളവരും അതേ നിസ്സംഗതയിൽ നോക്കിനിൽക്കയായിരിക്കും. പ്രതികരിക്കേണ്ടതുണ്ട്. നമുക്കുവേണ്ടി നാം തന്നെ.  

Abdulla Ponani  എന്ന സുഹൃത്തിന്റെ ദുരവസ്ഥയാണ് ഇത് എഴുതിക്കുന്നത്. ഫെയ്സ്ബുക്ക് താളിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു."ഇന്നലെ എന്‍റെ ജീവിതത്തില്‍ ആദ്യമായി സംഭവിച്ച ഒരു കാര്യം നിങ്ങളുമായി പങ്ക് വെക്കുന്നു. ഇന്നലെ എന്‍റെ ഭാര്യ നാട്ടിലെ എസ് ബി ഐ എ റ്റി എം കൌണ്ടര്‍ ല്‍ നിന്നും എന്‍റെ ഇവിടെത്തെ മാസ്റ്റര്‍ കാര്‍ഡ്‌ ഉപയോഗിച് കുറച് പണം വലിക്കാന്‍ ശ്രമിച്ചു.പണം വന്നില്ല പകരം പ്രോസസ്സ് ചെയ്യാന്‍ പറ്റുന്നില്ല എന്നായിരുന്നു സ്ലിപ്പില്‍ എഴുതിയിരുന്നത്. പക്ഷെ എന്‍റെ ഇവിടെത്തെ അക്കൌണ്ടില്‍ നിന്ന്‍ പണം വലിച്ചു എന്ന്‍ ഞാന്‍ ഓണ്‍ലൈന്‍ check ചെയ്തപ്പോള്‍ അറിയാന്‍ കഴിഞ്ഞു. എന്‍റെ പണം എവിടെ പോയി എന്ന്‍ ഒരു പിടുത്തവും എല്ലാ, ഉടനെ തന്നെ ഞാന്‍ അവിടെത്തെ മാനേജര്‍ നോട്‌ കാര്യം പറയാന്‍ ഭാര്യയോട്‌ പറഞ്ഞു. അപ്പോള്‍ അവിടെനിന്ന്‍ കിട്ടിയ മറുപടി ബാങ്കിന്‍ ഉന്നും ഈ കാര്യത്തില്‍ ചെയ്യാന്‍ സാധിക്കില്ല എന്നണ്ണ്‍.പിന്നീട് ഞാന്‍ നേരിട്ട് വിളിച്ചപ്പോഴും അവര്‍ കാര്യമായ രസ്പോന്‍സ് ചെയാന്‍ തയാറായില്ല. എന്‍റെ പണം ഇപ്പോള്‍ എവിടെ എന്ന്‍ ഒരു പിടിയും ഇല്ല.....നിങ്ങള്‍ക്ക് ആര്കെങ്കിലും വല്ല ഐഡിയ യും ഉണ്ടെങ്കില്‍ എന്നോട് ഷെയര്‍ ചെയ്താലും"

എടി‌എം കൌണ്ടറുകളിൽ പണം ഡെപ്പോസിറ്റു ചെയ്യുന്നത്  അതിന്റെ മൂല്യത്തിനൊത്ത ഭൌതികവസ്തുവായ കറൻസിയിലാണ്. ഇത്ര കറൻസി വന്നതിൽ നിന്ന് ഇത്രകറൻസി പോയാൽ ബാക്കി ഇത്ര കറൻസി എന്നത്  കൃത്യമായിരിക്കയും ചെയ്യും. മെഷീനിൽ നിന്ന് കറൻസി പിന്വലിച്ചയാൾക്ക് കിട്ടാതിരുന്നിട്ടുണ്ടെങ്കിൽ അത്രയും കറൻസി ആ മെഷീനിൽ തന്നെ ഉണ്ടായിരിക്കേണ്ടതല്ലേ? അല്ലെങ്കിൽ ആ പണത്തിനു മറ്റെന്തോ സംഭവിച്ചിരിക്കുന്നുവെങ്കിൽ അതേ എടീ‌എമ്മിൽ, അതെ ബാങ്കിൽ, ആ പരിസരത്തുള്ള മറ്റു ബാങ്കുകളിൽ ഇടപാടു ചെയ്യുന്നവർ വളരെ സൂക്ഷിക്കേണ്ടതുണ്ട്. അവിടെ നടന്നിരിക്കുന്നത് തട്ടിപ്പാണ്. ഒന്നുകിൽ ബാങ്കിന്റെ സൈഡിൽ നിന്ന്. അതുമല്ലെങ്കിൽ പുറത്തുനിന്ന്. പുറത്തു നിന്നാണ് തട്ടിപ്പു നടന്നിട്ടുള്ളതെങ്കിൽ ഒരു നാടുതന്നെ ജാഗരൂകമാകേണ്ടതുണ്ട്, പണം ആവിയായിപ്പോകില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നു എങ്കിൽ.

പൊന്നാനി എസ് ബി ഐ യുടെ എടി‌എം അക്കൌണ്ടിൽ നിന്ന് 12000 രൂപയാണ് അദ്ദേഹത്തിനു നഷ്ടപ്പെട്ടത്. ആ വിവരം ബാങ്കിൽ അറിയിച്ചപ്പോൾ ബാങ്ക് നൽകിയ പ്രതികരണമാണ് മഹാകഷ്ടം. ഉപഭോക്താക്കളോട് മാന്യമായി പെരുമാറാനറിയാത്ത ഇത്തരം സ്ഥാപനങ്ങൾ നമുക്കെന്തിനാണ്  എന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു. എന്തു ധാർഷ്ട്യം കാണിച്ചാലും ഉപഭോക്താക്കൾ പിന്നെയും വരുമെന്ന അവരുടെ ബോധ്യമാണ് ഇത്തരം പെരുമാറ്റത്തിലേക്ക് അവരെ നയിക്കുന്നത്. ഒരു വലിയ പരാതിയെ ഒട്ടും ഗൌരവമില്ലതെ അവഗണിച്ചുകളയുന്ന ഉദ്യോഗസ്ഥരെ വഴിനടക്കാൻ അനുവദിക്കാതിരിക്കുമ്പോഴേ അവൻ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ബോധവനാകൂ.


ജനങ്ങളേ പ്രതികരിച്ചു തുടങ്ങൂ....


Facebook Link: http://www.facebook.com/groups/Ponnani/334853816564302/