ചരിത്രത്തെ ആധാരമാക്കി ഒരുകൂട്ടം നവാഗതർ ഒരുക്കുന്ന ചിത്രമാണ് കുന്ദാപുര. ഫെയ്സ്ബുക്കിലെ സൌഹൃദങ്ങളിൽ നിന്നുടലെടുത്ത കൂട്ടായ്മയാണ് ചരിത്രവും പ്രണയവും ഇഴചേർന്ന കുന്ദാ‍പുരയെ ചലച്ചിത്രലോകത്തിനു സമർപ്പിക്കുന്നത്. കുന്ദാപുരയുടെ കൂടുതൽ വിശേഷങ്ങൾ റിപ്പോർട്ടറിൽ നിന്ന്
 
Picture
സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇന്നലെ ഞാന്‍ ദോഹസിനിമയില്‍ പോയി "മയാമോഹിനി" കണ്ടത്..
പബ്ലിസിറ്റി കാരണമോ,ദിലീപ് പെണ്‍വേഷം കെട്ടിയാടുന്നത്‌ കാണാനോ,വെള്ളിയാഴ്ച ആയതു കൊണ്ടോ., ആയിരിക്കണം നല്ല തിരക്കുണ്ടായിരുന്നു.. മതിമറന്നു ചിരിക്കുവാന്‍ അവസരം കിട്ടിയത് കൊണ്ട് ഞങ്ങളെ പോലെ കൂട്ടമായി വന്ന ബാച്ചില കമ്പനികളെല്ലാം കൂക്കിവിളിച്ചും കയ്യടിച്ചും ഓരോ ഡയലോഗുകളെയും വരവേല്‍ക്കുമ്പോള്‍ എന്റെ അടുത്തിരുന്ന ഒരു ചേട്ടനും കുടുമ്പവും തൂവനതുംപികള്‍ക്ക് ടിക്കറ്റെടുത്ത് കിന്നാരത്തുമ്പികള്‍ കാണേണ്ടിവന്നപോലെയുള്ള അവസ്ഥയില്‍ ഞെരിപിരി കൊള്ളുകയായിരുന്നു.. പച്ചത്തെരികള്‍ ഡയലോഗുകള്‍ ആക്കി മാറ്റിയ സ്ക്രിപ്റ്റ് രൈട്ടരെ മനസ്സില്‍ തെരിവിളിച്ചുകൊണ്ടായിരിക്കണം സിനിമ തുടങ്ങി അരമനിക്കൂരിനുള്ളില്‍ ഭാര്യയേയും മൂന്നു കുട്ടികളെയും വിളിച്ചു ആ ചേട്ടന്‍ സ്ഥലം വിട്ടത്...!! തെറികള്‍ ഡയലോഗുകള്‍ ആയി മാറുമ്പോള്‍ എന്റെ സുഹൃത്ത്‌ മനസ്സിലായോ എന്നാ ഭാവത്തില്‍ എന്നെ നോക്കുമ്പോള്‍ , തലയാട്ടി എല്ലാം എനിക്ക് മനസ്സിലാകുന്നു എന്ന് കാണിച്ചു ഇടയ്ക്കിടെ ഞാനും അവനെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു ...!! സിനിമ കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ "കുന്നംകുളം ഗീതയില്‍ നിന്നും നൂന്ശോ" കണ്ടിറങ്ങുന്ന മുഖഭാവമാണ് കുരെപേരില്‍ കാണാന്‍ കഴിഞ്ഞത്..
സന്തോഷ്‌ പണ്ടിട്ടിന്റെ "കൃഷ്ണനും രാധയും "കണ്ടിറങ്ങുന്ന ആളുകള്‍ക്കിടയില്‍ ചാന്നലുകാര് പടം എങ്ങനുണ്ടായിരുന്നു എന്ന് ചോദിക്കുന്ന ഒരു വീഡിയോ ആണ് എന്റെ മനസ്സില്‍ ഓടിയെത്തിയത്.. അതില്‍ ഹെല്മെട്ടു വെച്ച ഒരു പയ്യന്‍പറയുന്നതിങ്ങനെയായിരുന്നു... "പടമൊക്കെ കൊള്ളാം.. ഹെല്മെട്ടു ഞാന്‍ ഊരൂല്ല .. എനിക്ക് കല്യാണം കഴിക്കണം.."

എഴിതിയത്: സിദ്ധീഖ് കടവനാട്

 
Picture

ഇക്കഴിഞ്ഞ ഓസ്‌കാര്‍ മേളയില്‍ അവാര്‍ഡിനര്‍ഹമായ രണ്ടു ചിത്രങ്ങള്‍ 'കാണി' ഏപ്രില്‍ 5ന് പ്രദര്‍ശിപ്പിക്കുന്നു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട The Artist ഉം അന്യഭാഷാ ചിത്രവിഭാഗത്തില്‍ അവാര്‍ഡിനര്‍ഹമായA Seperation എന്ന ചിത്രവുമാണ് പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മകച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട Colours of the mountain മാധവ് രാംദാസ് സംവിധാനം ചെയ്ത മേല്‍വിലാസം തുടങ്ങിയ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതാണ്