Picture
photo:പൊട്ടക്കണ്ണന്‍

പൊന്നാനി പള്ളപ്രം ഹൈവേയിൽ ഡ്രൈവറുടെ അശ്രദ്ധ മൂലം മറിഞ്ഞ ചരക്ക് ലോറി. ഹൈവേ അവസാനിക്കുന്ന ഭാഗത്ത് അപകടം പതിവാണ്. ഇതെല്ലാം അറിയുന്ന നഗരസഭയ്യോ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്ന ദേശീയ ഹൈവേസംഘമോ ഉടൻ തന്നെ ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്താപിക്കണമെന്ന ആവശ്യം ശക്തമാണ്.

പൊട്ടക്കണ്ണന്‍

 
Picture
പൊന്നാനി:വെളിയങ്കോട് പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും എളുപ്പമാര്‍ഗം ബന്ധിപ്പിക്കാന്‍ കടവനാട് പൂക്കൈത പുഴയില്‍ പാലം നിര്‍മാണത്തിനുള്ള പൈലിങ് തുടങ്ങി.

200 മീറ്റര്‍ നീളത്തിലും ഏഴര മീറ്റര്‍ വീതിയിലും നടപ്പാതയോടുകൂടിയാണ് പാലം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ചാവക്കാട് നാഷണല്‍ ഹൈവെ അതോറിറ്റിയാണ് പൈലിങ് പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പൈലിങ്ങിനായി പൊന്നാനി നഗരസഭ ഏഴുലക്ഷംരൂപ വകയിരുത്തിയിട്ടുണ്ടെന്ന് പദ്ധതി പ്രദേശത്തെ കൗണ്‍സിലര്‍മാരായ പുന്നക്കല്‍ സുരേഷും ആയിഷയും പറഞ്ഞു. കടവനാട് പ്രദേശത്തുള്ളവരുടെ ദീര്‍ഘകാല സ്വപ്നമാണ് പൂക്കൈത കടവ് പാലം. ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. പുഴയുടെ ഇരു കരകളിലും പുഴയിലും പാലം നിര്‍മിക്കാനുള്ള പാറ കണ്ടെത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പാലത്തിന് 20 കോടിയിലേറെ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ പൊന്നാനി നഗരസഭയില്‍നിന്ന് വെളിയങ്കോട് പഞ്ചായത്തിലേക്ക് അഞ്ച് കിലോമീറ്ററോളം ദൂരം കുറയും.

മാത്രമല്ല ചമ്രവട്ടം പാലം വഴി കോഴിക്കോട്ടുനിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ചമ്രവട്ടം പള്ളപ്രം ദേശീയപാതയിലെ ഉറൂബ്‌നഗര്‍ വഴി പൂക്കൈത കടവ് പാലത്തിലൂടെ പോയാല്‍ 43 കിലോമീറ്ററോളം ലാഭിക്കാം.

സുഹൃത്തുക്കളെ മാതൃഭൂമിയിലെ ഈ സന്തോഷവാർത്തയുടെ കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ട്. അപ്ഡേറ്റു ചെയ്യുവാൻ കഴിയുന്നവർ http://www.facebook.com/photo.php?fbid=488547264493035&set=a.488546847826410.130216.100000132974934&&ref=nf# ഈ ഫെയ്സ്ബുക്ക് വിലാസത്തിൽ വിവരങ്ങളും ചിത്രങ്ങളും അപ്ഡേറ്റുചെയ്താൽ കിട്ടുന്ന മുറക്ക് കടവനാടുമാഗസിനിൽ പ്രസിദ്ധീകരിക്കുകയും വിദേശത്തുള്ള കടവനാട്ടുകാർക്ക് അതൊരു അനുഗ്രഹമാകുകയും ചെയ്യുമെന്ന് കരുതുന്നു. സഹകരിക്കുമെന്ന പ്രതീക്ഷയോടെ...
email: [email protected]

അനുബന്ധം :
“മെട്രോ റെയിലും ആകാശനഗരവുമല്ല ഒരു കൊച്ചുപാലം” കേൾക്കുന്നുണ്ടോ.... കേൾക്കുന്നുണ്ടോ....
                      അഞ്ചാംനമ്പർ പാലം ഒരു രാഷ്ട്രീയ തരികിട


 

ഉത്സവാന്തരീക്ഷത്തില്‍ ചമ്രവട്ടം പാലം തുറന്നു: ഇരുകരയുമൊന്നായ്...

Picture
നിളയ്ക്കുകുറുകെ പാലത്തിലൂടെ ഇരുകരകളുമെത്തി. ഹൃദയത്തില്‍ ഇത്രനാള്‍ സൂക്ഷിച്ച മോഹം യാഥാര്‍ഥ്യമായതിന്റെ പറഞ്ഞറിയിക്കാനാകാത്ത ആഹ്ലാദം ഓരോ മനസ്സിലുമുണ്ടായിരുന്നു. അവര്‍ ഉള്ളംനിറഞ്ഞ് നടന്നപ്പോള്‍ പുഴയ്ക്കുമേലെ പോക്കുവെയിലില്‍ തിളങ്ങുന്ന മനുഷ്യപ്പാലം. ദൂരെനിന്ന് നോക്കുമ്പോള്‍ നിളയ്ക്കുമേലെ നിറഞ്ഞ ജനക്കൂട്ടം മാത്രം. ചരിത്രത്തെ ചാരെ നിര്‍ത്തുന്ന ചമ്രവട്ടത്ത് ആയിരങ്ങളാണ് അസുലഭനിമിഷത്തിന് സാക്ഷിയാകാനെത്തിയത്. കാലങ്ങളായി കാത്തിരുന്ന സുഹൃത്തിനെയെന്നവണ്ണം ആദ്യം അവര്‍ പാലത്തെ കണ്‍നിറയെ കണ്ടു. പിന്നെ പതുക്കെ തൊട്ടു... ചുവടുകള്‍ പിന്നീട് ദ്രുതമായി. ചിലര്‍ ഉത്സാഹത്തിമിര്‍പ്പില്‍ അക്കരയ്ക്ക് പാഞ്ഞു. ജനപ്രവാഹത്തില്‍ നിളയോരം വീര്‍പ്പുമുട്ടി. വൈകിട്ട് ഉദ്ഘാടനച്ചടങ്ങിനെത്തിയ മുഖ്യമന്ത്രിയെയും മറ്റുമന്ത്രിമാരെയും ആലത്തിയൂര്‍ പൂഴിക്കുന്നില്‍വച്ച് സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ചമ്രവട്ടംപാലത്തിലേക്ക് ആനയിച്ചു. സിപിഐ എം, സിപിഐ, കോണ്‍ഗ്രസ്, ലീഗ് തുടങ്ങി രാഷ്ട്രീയപ്രവര്‍ത്തകര്‍ പതാകകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചും ഉദ്ഘാടന ചടങ്ങിനെ ആവേശഭരിതമാക്കി. ഉദ്ഘാടന ചടങ്ങ് നടന്ന നരിപ്പറമ്പിലും സ്ത്രീകളും കുട്ടികളുമടക്കം തടിച്ചുകൂടി. അടുത്തായിട്ടും അകന്നിരുന്ന പൊന്നാനിയ്ക്കും തിരൂരിനും ഇത് ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കുള്ള പാലം കൂടിയാണ്. ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് ഉയര്‍ന്നതോടെ രണ്ടുദേശവും ഒന്നായി.

"പാലോളിപ്പാല"ത്തില്‍ പുളകച്ചാര്‍ത്ത്

Picture
കേരളത്തിന്റെ ചരിത്രത്തിലേക്ക് നീളുന്ന ചമ്രവട്ടം പാലം നാടിന് സമര്‍പ്പിച്ചതോടെ ജനഹൃദയങ്ങളില്‍ പാലത്തിനൊപ്പംചേര്‍ന്ന പേരാണ് പാലോളി മുഹമ്മദ്കുട്ടി. ഇരുകരയിലെയും ജനത ഹൃദയത്തില്‍ത്തട്ടി പറഞ്ഞു- പാലോളിപാലത്തിലേയ്ക്ക് സ്വാഗതം. ഉദ്ഘാടനച്ചടങ്ങില്‍ വേറിട്ടുനിന്നതും ഏറെ തിളങ്ങിയതും നാടിന്റെ ചിരകാലസ്വപ്നം പൂവണിയിക്കാന്‍ പ്രയത്നിച്ച ഈ സൗമ്യനായ നേതാവായിരുന്നു. ചമ്രവട്ടം പദ്ധതിയുടെ അവകാശവാദങ്ങള്‍ ഉയര്‍ത്തിവരുന്നവര്‍പോലും പാലോളിയെന്ന മുന്‍ മന്ത്രിയുടെ സേവനത്തെ അംഗീകരിച്ചു. രാഷ്ട്രീയത്തിലുപരിയായി നാടിന്റെ വികസനത്തിനായി പ്രയത്നിച്ച പാലോളി മുഹമ്മദ്കുട്ടിയെന്ന മന്ത്രിയുണ്ടായിരുന്നില്ലെങ്കില്‍ ചമ്രവട്ടം പദ്ധതി ഇന്നും കടലാസില്‍ ഒതുങ്ങുമായിരുന്നു. ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചവരെല്ലാം ഇത് അക്ഷരാര്‍ഥത്തില്‍ അംഗീകരിക്കുകയായിരുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ് തന്റെ പ്രസംഗം ആരംഭിച്ചതുതന്നെ പാലോളിയുടെ പേരെടുത്ത് പ്രശംസിച്ചാണ്. ""പാലംപണി തുടങ്ങിയത് പാലോളി തന്നെ..."" എന്ന് പറഞ്ഞാണ് ആര്യാടന്‍ സംസാരിച്ചുതുടങ്ങിയത്. പ്രസംഗത്തിലുടനീളം പാലോളിയുടെയും കഴിഞ്ഞ സര്‍ക്കാരിന്റെയും പങ്ക് ആര്യാടന്‍ എടുത്തുപറയുകയും ചെയ്തു. ചടങ്ങില്‍ സംസാരിച്ചവരെല്ലാംതന്നെ ചമ്രവട്ടം പാലം യാഥാര്‍ഥ്യമാക്കുന്നതില്‍ പാലോളി വഹിച്ച പങ്കിനെക്കുറിച്ച് വാചാലരായി. ചമ്രവട്ടം പാലം യാഥാര്‍ഥ്യമാക്കാന്‍ നിര്‍ണായക പങ്കുവഹിച്ച പാലോളിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം കൈമാറി. സന്നദ്ധസംഘടനയായ കര്‍മയും അദ്ദേഹത്തെ ഉപഹാരം നല്‍കി ആദരിച്ചു. ജനായകന് അഭിവാദ്യമര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങളും വേദിയ്ക്കരികിലെത്തിയിരുന്നു. ഒരു ജനപ്രതിനിധി എന്താവണമെന്നതിന് പാലോളി മുഹമ്മദ്കുട്ടിയുടെ ജീവിതം പഠിക്കണമെന്നാണ് ഉദ്ഘാടനച്ചടങ്ങിനെത്തിയ ചമ്രവട്ടം സ്വദേശിയായ മോനുട്ടിയെന്ന 60-കാരന്റെ അഭിപ്രായം. ഇത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും മോനുട്ടി മറന്നില്ല. ചുരുക്കത്തില്‍ പദ്ധതിയുടെ നാള്‍വഴികള്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും നിര്‍മാണ ജോലിക്കാരുടെയും ഒപ്പംനിന്ന് പ്രവര്‍ത്തിച്ച പാലോളിക്കുള്ള ആദരവുകൂടിയായി മാറി പാലത്തിന്റെ ഉദ്ഘാടന വേദി.

പണമില്ലാതെ പുഴ കടക്കേണ്ട

Picture
ചമ്രവട്ടം പാലത്തിലൂടെ കടന്നുപോകുന്ന വാഹന ഉടമകളില്‍നിന്നും ടോള്‍ പിരിക്കും. ഉദ്ഘാടനച്ചടങ്ങില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 148.39 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. 127 കോടി രൂപ ചെലവിലാണ് നിര്‍മാണം. ഇതില്‍ 95.2 കോടി രൂപ നബാര്‍ഡ് സഹായമാണ്. നബാര്‍ഡ് സഹായത്തോടെ പൂര്‍ത്തിയാക്കിയ പദ്ധതിയായതിനാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടോള്‍ പിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ടോള്‍ പിരിവ് എന്ന് തുടങ്ങുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. അതേസമയം, പാലത്തിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉരിയാടിയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്്. എന്നാല്‍ പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍നിന്നും ടോള്‍ പിരിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നില്ല. ഇതില്‍ നിന്നും വിഭിന്നമായ നിലപാടാണ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ടോള്‍ പിരിവാരംഭിച്ചാല്‍ പ്രക്ഷോഭത്തിനൊരുങ്ങുമെന്ന നിലപാടിലാണ് നാട്ടുകാര്‍. പാലത്തിന്റെ നിര്‍മാണത്തിന് പ്രധാനമായി ചുക്കാന്‍പിടിച്ച മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, മുന്‍ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍, എംഎല്‍എമാരായ പി ശ്രീരാമകൃഷ്ണന്‍, കെ ടി ജലീല്‍ എന്നിവര്‍ ഇത് മുമ്പ് എടുത്ത തീരുമാനമല്ലെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. അഞ്ച് കോടി രൂപക്കുമുകളിലുള്ള പദ്ധതികള്‍ക്ക് ചുങ്കം പിരിക്കാമെന്നുള്ള നിയമത്തിന്റെ ചുവടുപിടിച്ചാണ് യുഡിഎഫ് ഗവണ്‍മെന്റ് തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്.

Nainar Ponnani

 
ബസ്‌സ്റ്റാൻഡിൽ നഗരസഭാ കെട്ടിടത്തിനു കീഴിലായി മൂന്നു വർഷമായി നടത്തിവരുന്ന മാക്കോരം വീട്ടിൽ ഷണ്മുഖന്റെ ചായക്കട ഒഴിപ്പിക്കാനുള്ള നഗരസഭാ അധികൃതരുടെ നീക്കം പ്രതിപക്ഷം തടഞ്ഞു. കഴിഞ്ഞ മുനിസിപ്പൽ കൌൺസിലിലെ കടവനാടുനിന്നുള്ള അംഗമായിരുന്ന    മാക്കോരം വീട്ടില്‍ ശോഭനയുടെ ഭര്‍ത്താവാണ് ഷണ്മുഖൻ. രാഷ്ട്രീയവിരോധമാണ് ഒഴിപ്പിക്കലിനു പിറകിലെന്ന് പ്രതിപക്ഷം ആരോപിച്ചു.
എസ്.ജെ.എസ്.ആര്‍.വൈ. പദ്ധതി പ്രകാരം നഗരസഭ അനുവദിച്ച വായ്പയെടുത്ത്  തുടങ്ങിയ കട നടത്തുന്നത്  ശോഭനയാണ്. ഒരു പാട് കഷ്ടതകൾ സഹിക്കുന്ന ഒരു കുടുമ്പത്തിന് താങ്ങായിരുന്നു ഈ  കട. അതാണ്  ഫ്രണ്ട് ഓഫീസ് സംവിധാനം വിപുലപ്പെടുത്താനാണെന്ന് കാരണം പറഞ്ഞ് നഗരസഭ ഒഴിപ്പിക്കുന്നത്.
 
Picture
പൊന്നാനി ഫിഷിങ്ങ് ഹാർബറിനോടുള്ള അധികാരികളുടെ അവഗണനയിലും നിർമ്മാണത്തിൽ വന്ന അപാകതയിലും തങ്ങൾക്കുള്ള രോഷം അറിയിച്ചുകൊണ്ട് മത്സ്യത്തൊഴിലാളിയൂണിയൻ കോടതിപ്പടിയിൽ ഫ്ലെക്സ് ബോഡ് സ്ഥാപിച്ചു. ഹാർബറിന്റെ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നു പറയുന്ന ഫ്ലെക്സ് അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും അഴിമതിക്കാരെ ശിക്ഷിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടുന്നു.

പ്രസ്തുത വിഷയത്തെച്ചൊല്ലി മത്സ്യത്തൊഴിലാളികൾ  പൊന്നാനി എം.എല്‍.എ പി. ശ്രീരാമകൃഷ്ണനും വകുപ്പ് മന്ത്രിക്കും പരാതി നല്‍കാനൊരുങ്ങിയിരിക്കയാണ്.

നൗഷാദ് പൊന്നാനിയുടെ അധ്യക്ഷതയിൽ ചേർന്ന കോണ്‍ഗ്രസ് പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം  ഫിഷിങ് ഹാര്‍ബറിന്റെ നിര്‍മാണത്തിലെ അഴിമതി പുറത്തുകൊണ്ടുവരണമെന്ന് ആവശ്യമുന്നയിച്ചു. ഫജീഷ്, ഫസ്‌ലുറഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

അനുബന്ധം: പൊന്നാനി ഹാർബർ കോടികൾ വെള്ളത്തിലായോ....? സോഷ്യൽ നെറ്റുവർക്കുകൾ പ്രതികരിക്കുന്നു.
ഫോട്ടോ: http://www.facebook.com/photo.php?fbid=310627972339149&set=at.136227039779244.25334.100001758461302.100002124364159&&theater

 
കോഴിക്കടയിലെ മാലിന്യങ്ങള്‍ ചാക്കില്‍കെട്ടി റോഡില്‍ തള്ളിയയാളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
നടുവട്ടം -കരിങ്കല്ലത്താണി റോഡില്‍ ഞായറാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തി മാലിന്യം തള്ളുകയായിരുന്ന നടുവട്ടത്തെ കോഴിക്കട ജീവനക്കാരനെയാണ് പരിസരവാസികള്‍ പിടികൂടിയത്. ചങ്ങരംകുളം എസ്.ഐ ബഷീര്‍ ചിറക്കല്‍ കേസെടുത്തു.

വാർത്ത: www.mathrubhumi.com/malappuram/news/1545500-local_news-malappuram-എടപ്പാള്‍.html
 
പൊന്നാനി: ഫോക്കസ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കുട്ട്യാലിമാസ്റ്റര്‍ മെമ്മോറിയല്‍ അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് പൊന്നാനി എ.വി. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കെ.ടി.ജലീല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.രാമകൃഷ്ണന്‍ അധ്യക്ഷനായി. ടി.എം. സിദ്ദീഖ്, സി.പി.മുഹമ്മദ് കുഞ്ഞി, എം.വി. ശ്രീധരന്‍, കെ.വി. ഇസ്മായില്‍, ബഷീര്‍, ചക്കുത്ത് രവീന്ദ്രന്‍, പി.ടി.അലി, അഡ്വ.ഓച്ചിറ മുരളി, പ്രജീഷ്, എ.കെ. ജബ്ബാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ആദ്യമത്സരത്തില്‍ ശാസ്ത മെഡിക്കല്‍സ് തൃശ്ശൂരും ടൗണ്‍ ടീം അരീക്കോടും ഏറ്റമുട്ടി.

കടപ്പാട്: http://www.mathrubhumi.com/malappuram/news/1545962-local_news-malappuram-%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF.html
 
ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോറി- ടിപ്പര്‍ ലോറി- ജെ.സി.ബി തൊഴിലാളികളും ഉടമകളും പ്രഖ്യാപിച്ചസമരം തിങ്കളാഴ്ച തുടങ്ങും. സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ഒട്ടനവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സമയത്തെ അനിശ്ചിതകാല സമരം താലൂക്കിലെ നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കും.

കൂടുതൽ വായനക്ക്: http://www.mathrubhumi.com/malappuram/news/1536306-local_news-malappuram-%E0%B4%8E%E0%B4%9F%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B3%E0%B5%8D%E2%80%8D.html
 
താലൂക്കിലെ കുന്നിടിക്കൽ മണലൂറ്റ് കേസുകളിന്മേൽ ചര്‍ച്ചചെയ്യാന്‍ തിരൂര്‍ ഡിവൈ.എസ്.പി ബുധനാഴ്ച വിളിച്ചിരുന്ന യോഗം ചൊവ്വാഴ്ച നാലുമണിയിലേയ്ക്ക് മാറ്റി. പൊന്നാനി താലൂക്ക് ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ ഡിവൈ.എസ്.പി, ആര്‍.ഡി.ഒ, എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

യോഗത്തിൽ റിയൽ എസ്റ്റേറ്റ് മാഫിയയുടേയും അനധികൃത പ്രകൃതിവിഭവ ചൂഷകരുടേയും മാഫിയാനിയമ വാഴ്ചക്ക് തടയിടുന്നതിന് വേണ്ട നടപടികൾ കൂടി ചർച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
 
Picture
നമ്മുക്കിടയിൽ നിന്ന് ഒരു എഴുത്തുകാരൻ കൂടി അദ്ദേഹത്തിന്റെ പുസ്തകം മലയാള സാഹിത്യലോകത്തിനു സമർപ്പിക്കയാണ്. ശ്രീ ഹരീഷ് പള്ളപ്രത്തിന്റെ പ്രഥമ കവിതാ സമാഹാരമായ  "പുനര്ജ്ജനി" ഈ വരുന്ന ഏപ്രില്‍ പന്ത്രണ്ടിന് വൈകുന്നേരം മൂന്നു മണിക്ക് പൊന്നാനി എ. വി. ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ ശ്രീ. ശിഹാബുദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയുകയാണ്. യുവ കവി ശ്രീ. പവിത്രന്‍ തീക്കൂനി ചടങ്ങിലെ മുഖ്യാഥിതിയാകും.


ആദ്യ കവിതാസമാഹരം മലയാളത്തിനു സമ്മാനിക്കുന്ന ഹരീഷ് പള്ളപ്രത്തിന് കടവനാട് മാഗസിന്റെ ആശംസകൾ!



ഹരീഷിന്റെ ഫോൺ നമ്പർ - 9895947035