Picture
യൂത്ത്‌കോണ്‍ഗ്രസ് യുവജന ജാഥയുടെ പൊന്നാനി ലോകസഭാതല സ്വാഗതസംഘം പി.സി വിഷ്ണുനാഥ് എം എൽ എയുടെ ആഭിമുഖ്യത്തിൽ നടന്നു. അഞ്ചാംമന്ത്രിയെ മുസ്ലീം ലീഗിന്‌ അനുവദിക്കില്ലെന്നും വിട്ടുവീഴ്ച ചെയ്യുന്ന കേണ്‍ഗ്രസിനെ ചൂഷണം ചെയ്യാന്‍ ഘടകകക്ഷികളെ അനുവദിക്കില്ലെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.
ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കി കേരളത്തെ വികസനപാതയില്‍ മുന്നോട്ട് നയിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ ശോഭ കെടുത്തുന്ന പ്രസ്താവനകളുമായി മുന്നോട്ടുപോകാൻ ആരെയും അനുവദിക്കില്ല എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പിസി വിഷ്ണുനാഥ് പറഞ്ഞു.