ഹരീഷ് പള്ളപ്രത്തിന്റെ പ്രഥമ കവിതാ സമാഹാരം 'പുനര്‍ജ്ജനി' ശ്രീ . ശിഹാബുദിന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയ്തു. ഇന്നലെ ഏവി ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ  ശ്രീ. പവിത്രന്‍ തീക്കൂനി, ശ്രീ. സുധാകരന്‍ കുറ്റിപ്പുഴ എന്നിവർ സംബന്ധിച്ചു.
പുസ്തകപ്രകാശത്തിനു ശേഷം മലയാളത്തിന്റെ പ്രിയ കവിയും കഥാകാരനുമായ ശിഹാബുദ്ധീൻ പൊയ്ത്തും കടവ് സംസാരിക്കുന്നു. ചിത്രം: ഫേസ്ബുക്കിൽ നിന്ന്, ലിങ്ക്: http://www.facebook.com/photo.php?fbid=340181012707264&set=a.162539093804791.36337.100001461053709&type=1&theater
 
Picture
നമ്മുക്കിടയിൽ നിന്ന് ഒരു എഴുത്തുകാരൻ കൂടി അദ്ദേഹത്തിന്റെ പുസ്തകം മലയാള സാഹിത്യലോകത്തിനു സമർപ്പിക്കയാണ്. ശ്രീ ഹരീഷ് പള്ളപ്രത്തിന്റെ പ്രഥമ കവിതാ സമാഹാരമായ  "പുനര്ജ്ജനി" ഈ വരുന്ന ഏപ്രില്‍ പന്ത്രണ്ടിന് വൈകുന്നേരം മൂന്നു മണിക്ക് പൊന്നാനി എ. വി. ഹൈസ്കൂളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ ശ്രീ. ശിഹാബുദീന്‍ പൊയ്ത്തുംകടവ് പ്രകാശനം ചെയുകയാണ്. യുവ കവി ശ്രീ. പവിത്രന്‍ തീക്കൂനി ചടങ്ങിലെ മുഖ്യാഥിതിയാകും.


ആദ്യ കവിതാസമാഹരം മലയാളത്തിനു സമ്മാനിക്കുന്ന ഹരീഷ് പള്ളപ്രത്തിന് കടവനാട് മാഗസിന്റെ ആശംസകൾ!



ഹരീഷിന്റെ ഫോൺ നമ്പർ - 9895947035