പൊന്നാനിക്കാരുടെ ഫെയ്സ്ബുക്ക്  കൂട്ടായ്മയായ   Ponnani(പൊന്നാനി) ഗ്രൂപ്പിന്റെ ഔദ്യോഗിക  ഉദ്ഘാടനം എംഎൽഎ  നിർവ്വഹിച്ചു.  പൊന്നാനിയിലെ എംഎൽഎയുടെ ഓഫീസിലായിരുന്നു ഉദ്ഘാടന ചടങ്ങ്.

എല്ലാവരും തിരക്ക് പിടിച്ചു ഓടുന്ന ഈ കാലത്ത്‌ ഇങ്ങനെയുള്ള ഒരു കൂട്ടായ്മ ഉണ്ടാക്കിയെടുക്കുക എന്നത് തികച്ചും അഭിനന്ദനാര്‍ഹം ആണെന്നും ഗ്രൂപിന്റെ പ്രവർത്തനങ്ങൾ കൂടതൽ കാര്യക്ഷമമാക്കണമെന്നും സൌഹൃദത്തിനും അപ്പുറത്തേക്ക് കൂടുതല്‍ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ശ്രദ്ധ കൊടുത്തു കൊണ്ട് ഒരു മാതൃകാ ഗ്രൂപ്പായി മാറണമെന്നും അദ്ദേഹം പറഞ്ഞു.അതു മൂലം പലർക്കും സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളോടുള്ള തെറ്റിധാരണ മാറ്റാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപെട്ടു. 

ഉദ്ഘാടന ശേഷം ഗ്രൂപ്പിന്റെ വാളിൽ എംഎൽഎ  തന്റെ ആശംസ  ഇങ്ങനെ കുറിച്ചിട്ടു.


"പൊന്നാനി ഗ്രൂപ്പ്‌ സോഷ്യല്‍ മീഡിയ യിലെ വേറിട്ട ശബ്ദം ആകുമെന്ന് പ്രത്യാശികുനതിനോടൊപ്പം തന്നെ പൊന്നാനി യുടെ വികസനത്തിനും കാരുണ്യ പ്രവര്‍ത്തനം കള്‍ക്കും താങ്ങായി മാറാനും ഈ ഗ്രൂപിന് കഴിയട്ടെ എന്നും ഞാന്‍ ആശംസിക്കുന്നു . ഈ ഗ്രൂപ്പിന്റെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും എന്‍റെ എല്ലാ വിധ സഹായങ്ങളും പിന്തുണയും ഇതോടൊപ്പം ഞാന്‍ ഉറപ്പു തരുന്നു , ഈ പൊന്നാനി ഗ്രൂപ്പ്‌ ഞാന്‍ ഔപചാരികമായി ഉദ്ഗാടനം നിര്‍വഹിക്കുന്നു :)" 


ലിങ്ക്: http://www.facebook.com/groups/Ponnani/permalink/352683401448010/
എം‌എൽ‌എയുടെ സ്വന്തം wall:www.facebook.com/photo.php?fbid=224579760985209&set=a.113833665393153.17922.100002995599631&
Picture
പൊന്നാനി ഗ്രൂപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം  എംഎൽഎ നിര്‍വഹിക്കുന്നു
ഉദ്ഘാടനത്തെ തുടർന്ന് ബിയ്യം പാലത്തിന്റെ അപകടാവസ്ഥയെക്കുറിച്ചും പൊന്നാനി ഗ്രൂപ്പ് സാമൂഹ്യസേവന  രംഗത്ത്   ഭാവിയിൽ ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും ഗ്രൂപ്പ് അംഗങ്ങളും എഎൽ‌എയും ചർച്ച നടത്തി. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് ഗ്രൂപ്പിലെ ഒരു അംഗമായിതന്നെ തന്റെ എല്ലാ സഹകരണവും ഉണ്ടായിരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

അനുബന്ധം: ബിയ്യംതൂക്കുപാലം അപകടാവസ്ഥ : ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ ചർച്ച ചൂടുപിടിക്കുന്നു....
 
റെയിൽ‌വേയുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും പിറ്റിപ്പുകേടുമൂലം കഴിഞ്ഞ നാലുമാസമായി അടഞ്ഞുകിടക്കുന്ന എഫ്‌സി‌ഐ ഗോഡൌൺ ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് തവനൂർ, പൊന്നാനി എം‌എൽ‌എമാരായ കെ.ടി ജലീലും ശ്രീരാമകൃഷ്ണനുമാണ് വിഷുദിനത്തിൽ നിരാഹരമനുഷ്ടിക്കുന്നത്. മലപ്പുറം ജില്ലയിലെ എട്ടുലക്ഷത്തോളം വരുന്ന കാർഡുടമകളാണ് കുറ്റിപ്പുറം, അങ്ങാടിപ്പുറം ഗോഡൌണുകൾ അടച്ചിട്ടതോടെ കഴിഞ്ഞ നാലുമാസക്കാലമായി ദുരിതത്തിലായിട്ടുള്ളത്.


പൊതുജനാവശ്യത്തിനുവേണ്ടി നിരാഹാരമിരിക്കുന്ന MLA മാർക്ക് കടവനാടുമാഗസിന്റെ അഭിവാദ്യങ്ങൾ!