Picture
പൊന്നാനി എം.ഇ.എസ് കോളേജ് അലുമ്‌നി (MESPA) യു എ ഇ ചാപ്റ്ററിന്റെ ഇഫ്താര്‍ കുടുംബസംഗമം ആഗസ്ത് 10ന്‌ കരാമയിലെ ബാംഗ്ലൂര്‍ എമ്പയര്‍ റസ്റ്റോറന്റ് ഹാളില്‍ ചേരും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: ഫൈസല്‍: 056 6969337.


 
Picture
ഫെയ്സ് ബുക്കിലെ പൊന്നാനി ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ ഭാഗമായി രൂപീകരിച്ച മിഷൻ ക്ലീൻ പൊന്നാനിയുടെ യോഗം  ചന്തപ്പടിയിലെ ടൗൺപ്ലാസ ഓഡിറ്റോറിയത്തിൽ ആഗസ്ത് 5ന് ചേരും.

നഗരമാലിന്യങ്ങളെ ഗ്രാമങ്ങളിൽ കൊണ്ടുപോയി തള്ളുക എന്ന  കേരളത്തിന്റെ പ്രത്യേക മാലിന്യ സംസ്കരണ രീതിയ്ക്കെതിരെ ഗ്രാമവാസികൾ സംഘടിതരായിക്കൊണ്ടിരിക്കുന്നു. മാലിന്യ നിർമ്മാർജ്ജനം പൊന്നാനി നഗരസഭയ്ക്കും കീറാമുട്ടിയാണ്. നിലവിൽ മാലിന്യ പ്രശ്നങ്ങളെക്കുറിച്ചു പറയുമ്പോൾ നാട്ടുകാർ അധികാരികളേയും അധികാരികൾ നാട്ടുകാരേയും പഴിചാരി ഒഴിവാകുക എന്ന തന്ത്രം പയറ്റുന്നു. ഇതല്ലാതെ മാലിന്യ പ്രശ്നത്തിന്
ശാശ്വതമായ ഒരു പരിഹാരമില്ലേ. ഫെയ്സ് ബുക്കിലെ പൊന്നാനിഗ്രൂപ്പിൽ നടന്ന ചർച്ചയിൽ അംഗങ്ങൾ ഈ ചോദ്യം അവനവനോടു തന്നെ ചോദിക്കുന്നു. ഉത്തരം തേടലിന്റെ ഭാഗമായി അവർ ഒത്തുചേരുകയും 'മിഷൻ ക്ലീൻ പൊന്നാനി' എന്നൊരു പരിപാടിക്ക് തുടക്കമിടുകയും ചെയ്തിരിക്കുന്നു.

'മിഷൻ ക്ലീൻ പൊന്നാനിയുടെ' ഭാഗമായി അതിന്റെ ഭാവി പ്രവർത്തനത്തിൽ ഏതു രീതിയിലായിരിക്കണമെന്ന് ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. പൊന്നാനി നഗരസഭയെ മാലിന്യമുക്തമാക്കുന്നതിന് ഗ്രൂപ്പിന് എന്തു ചെയ്യാൻ കഴിയുമെന്ന് യോഗം ചർച്ച ചെയ്യും. വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്കരണരീതിയെന്ന ഗ്രൂപ്പിന്റെ ആശയം എങ്ങനെ പ്രാവത്തികമാക്കാമെന്നതും ചർച്ചാവിഷയമാണ്.

യോഗത്തിൽ മിഷൻ ക്ലീൻ പൊന്നാനിയുടെ പ്രവർത്തനങ്ങളിൽ തത്പരരായ എല്ലാ പൊന്നാനിക്കാരും പങ്കെടുക്കണെമെന്ന് ചെയർമാൻ അറിയിക്കുന്നു.

 
ഒരു കോടി രൂപ വിലവരുന്ന ബെന്‍സ് എസ് ക്ലാസ് കാര്‍ എടപ്പാള്‍ മാണൂരില്‍ റോഡില്‍ കിടന്നു കത്തുന്നതിന്റെ വീഡിയോ

വാര്‍ത്ത വായിക്കുന്നതിന്‌ ലിങ്കില്‍ ക്ലിക്കുക