ഫെയ്സ്ബുക്കിലെ പൊന്നാനി ഗ്രൂപ്പിന്റെ യു ഏ ഇ കൂട്ടായ്മ റാഷിദിയ പാര്‍ക്കില്‍ നടന്നു. വൈകീട്ട് നാലുമണിയോടുകൂടി ആരംഭിച്ച കൂട്ടായ്മയില്‍ നാല്പതോളം പേര്‍ പങ്കെടുത്തു. രണ്ട് ദിവസത്തിനു മുന്‍പ് മാത്രം തീരുമാനിച്ച പരിപാടിയില്‍ ഇത്രയും പേരെ പങ്കെടുപ്പിക്കാന്‍ സാധിച്ചത് വന്‍ വിജയമാണെന്ന് കൂട്ടായ്മയുടെ നടത്തിപ്പുകാര്‍ അവകാശപ്പെട്ടു.

മീറ്റിനിടയിലെ ചില വീഡിയോ ദൃശ്യങ്ങള്‍

സ്വാഗതം മുതല്‍ പരസ്പരം പരിചയപ്പെടല്‍ വരെയുള്ള ഓണ്‍ലൈന്‍ കൂടിച്ചേരലുകളുടെ പതിവുകാഴ്ചകള്‍ക്കുശേഷം നടന്ന ഓണം - ഈദ് ആഘോഷങ്ങളുടെ ഭാഗമായുള്ള മത്സരപരിപാടികള്‍ മീറ്റിനു കൊഴുപ്പേകി. തീറ്റമത്സരം മുതല്‍ സുന്ദരിക്കു പൊട്ടുതൊടല്‍ വരെയുള്ള ഇനങ്ങള്‍ നാട്ടിലെ ഓണാഘോഷങ്ങളുടെ പ്രതീതി സൃഷ്ടിച്ചു.
മീറ്റിനുശേഷം മുഹമ്മദ് അനീഷും ടീമും മെട്രോ ട്രെയിനില്‍ നടത്തിയ മടക്കയാത്ര
 
Picture
പൊന്നാനി ഫെയ്സ്ബുക്ക് ഗ്രൂപ്പ്, യുഎഇ ഡിവിഷന്റെ ഓണം-ഈദ് സംഘമം ഇന്ന് (24-08-2012) റാഷിദിയ പാര്‍ക്കില്‍ നടക്കും. സമയം വെകീട്ട് നാലു മണി. പൊന്നാനി പ്രദേശവാസികളും പൊന്നാനി ഫെയ്സ്ബുക്ക് ഗ്രൂപ്പ് അംഗങ്ങളുമായ എല്ലാവര്‍ക്കും പങ്കെടുക്കാം. ഗ്രൂപ്പിന്റെ യുഏഇ ഡിവിഷന്റെ ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ച് സംഘമം ചര്‍ച്ച ചെയ്യും. ബന്ധപ്പെടേണ്ട നമ്പര്‍ : 055 5023071, 050 9391493

More Details: http://www.facebook.com/groups/Ponnani/permalink/397817810267902/

 
Picture
photo:പൊട്ടക്കണ്ണന്‍

പൊന്നാനി പള്ളപ്രം ഹൈവേയിൽ ഡ്രൈവറുടെ അശ്രദ്ധ മൂലം മറിഞ്ഞ ചരക്ക് ലോറി. ഹൈവേ അവസാനിക്കുന്ന ഭാഗത്ത് അപകടം പതിവാണ്. ഇതെല്ലാം അറിയുന്ന നഗരസഭയ്യോ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്ന ദേശീയ ഹൈവേസംഘമോ ഉടൻ തന്നെ ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്താപിക്കണമെന്ന ആവശ്യം ശക്തമാണ്.

പൊട്ടക്കണ്ണന്‍

 
എടപ്പാള്‍: എടപ്പാള്‍-പട്ടാമ്പി റോഡില്‍ ആരംഭിച്ച മാതൃഭൂമി പുസ്തകോത്സവത്തില്‍ തിരക്കേറുന്നു.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപം നടക്കുന്ന പുസ്തകോത്സവത്തില്‍ മലയാളത്തിലെ പ്രസിദ്ധരായ എഴുത്തുകാരുടെ പ്രമുഖ കൃതികളെല്ലാം ലഭ്യമാണ്. ഓണം-റംസാന്‍ പ്രമാണിച്ച് പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചകളിലും പുസ്തകശാല പ്രവര്‍ത്തിക്കും.

കുട്ടികളുടെ പഠനത്തിനാവശ്യമായ പുസ്തകങ്ങളുമുണ്ട്.
Mathrubhumi Bookfest
 
Picture
Photo from Veliancode Courtesy: http://filer.www.votigo.com/48156909.7720.782716_large.jpg


കനോലി കനാലിന്റെ നവീകരണത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച സ്ലാബുകളും പൈലുകളും ഉപകാരമില്ലാതെ നശിച്ചു പോകുന്നതിനെതിരെ നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം. നിര്‍മ്മാണം എത്രയും വേഗം തുടങ്ങണം എന്നാവശ്യപ്പെട്ട് സ്ലാബുകളിലും പൈലുകളിലും റീത്ത് സമര്‍പ്പിച്ചുകൊണ്‍ടായിരുന്നു പ്രതിഷേധം.

 
കറുകത്തിരുത്തി എ.എം.എല്‍.പി. സ്‌കൂളിലെ കായികസമിതിയുടെ ആഭിമുഖ്യത്തില്‍ ലണ്ടന്‍ ഒളിമ്പിക്‌സിന് ആശംസ നേര്‍ന്ന് ഘോഷയാത്ര നടത്തി. സാബു എന്‍, പി. ജഫ്‌സല്‍, വി. ഉഷ എന്നിവര്‍ നേതൃത്വംനല്‍കി.





Courtesy: http://www.mathrubhumi.com/malappuram/news/1749364-local_news-Ponnani-%E0%B4%AA%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%A8%E0%B4%BF.html