പ്രിയരേ..!
പൊന്നാനി ഇരുപത്തി അഞ്ചാം വാര്‍ഡില്‍ (കടവനാട്) താമസിക്കുന്ന ബാവകുട്ടി എന്ന ആള്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി വൃക്ക സംബന്ധമായ അസുഖം മൂലം ചികിത്സയിലാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇദ്ദേഹത്തെ ഡയാലിസിസിനു വിധേയനാക്കിക്കൊണ്ടിരിക്കുന്നു.ആദ്യമൊക്കെ മാസത്തില്‍ രണ്ടു തവണയാണ് ഡയാലിസിസ് ചെയ്തിരുന്നത് എങ്കിലും കഴിഞ്ഞ മൂന്നു മാസമായി മാസത്തില്‍ മൂന്നു തവണ ചെയ്യണം എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു..സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുമ്പമാണ് അദ്ദേഹത്തിന്റേത് .
ഭാര്യയും വിവാഹപ്രായമെത്തിയ രണ്ടു പെണ്മക്കളും ഒരു മകനും അടങ്ങുന്ന അദ്ധേഹത്തിന്റെ കുടുംബം ഒരു ചെറിയ ഓലക്കൂരയിലാണ് താമസിക്കുന്നത്.. മൂത്ത മകള്‍ തയ്യല്‍ ജോലിക്ക് പോയി ലഭിക്കുന്ന തുച്ചമായ വരുമാനം കൊണ്ടാണ് ഇപ്പോള്‍ ആ കുടുമ്പം കഴിയുന്നത്‌.. പ്രദേശത്തെ ഒരു സംഘടനയാണ് അദ്ദേഹത്തിന് വേണ്ട രക്തം ദാനം ചെയ്യുന്നതും ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നതും . അദ്ധേഹത്തിന്റെ ഇത് വരെയുള്ള ചികിത്സയിലൂടെ വലിയൊരു സാമ്പത്തിക ബാധ്യതയാണ് ആ കുടുമ്പത്തിനു ഉണ്ടായിരിക്കുന്നത് .ഇദ്ദേഹത്തിന്റെ ചികിത്സക്ക് വേണ്ടി പ്രദേശത്ത് ആരും മുന്‍കൈ എടുത്തു കമ്മറ്റി രൂപികരിക്കുകയും മറ്റും ചെയ്യാത്തതിനാല്‍ ഈ പ്രശ്നം പുറം ലോകം അറിയാതെ പോവുകയും ഇദ്ദേഹത്തിനു വേണ്ട സഹായം ലഭിക്കാതെ പോവുകയും ചെയ്തിരിക്കുന്നു... ആ കുടുംബത്തിന്റെ അത്താണിയാണ് അദ്ദേഹം.. സുമനസ്സുകളുടെ കാരുണ്യത്താല്‍ ഒരുപാട് രോഗികള്‍ക്ക് നമ്മുടെ ഈ ഗ്രൂപ്പിലൂടെ സഹായം ലഭിച്ചിട്ടുണ്ട്.. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈകുടുംബ നാഥന്റെ തുടര്‍ ചികിത്സക്ക് വേണ്ടി , ഇദ്ദേഹത്തിന്റെ കാര്യത്തിലും നിങ്ങളിലൂടെ അങ്ങനെയൊരു നല്ല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു..! ഇവരുടെ കോണ്ടാക്റ്റ് നമ്പരും മകളുടെ ബാങ്ക് അക്കൌണ്ട് നമ്പരും ഇവിടെ കൊടുക്കുന്നു..
ബാവ കുട്ടി
അമ്പലത് വീട്ടില്‍
കടവനാട്
കോണ്ടാക്റ്റ് നമ്പര്‍. 9037176384
............................................................
safeela a .v
സൌത്ത് ഇന്ത്യന്‍ ബാങ്ക്
വെളിയങ്കോട് ബ്രാഞ്ച്
0165053000051827","type":22}">

Sidheeque Kadavanad
ന്റെ ഫേസ്ബുക്ക് പോസ്റ്റ്

 
അറബിക്കടലും നിളയും ബിയ്യം കായലും കടവനാട്ടെ പുഴയും ഇടശ്ശേരിയൻ ഭാഷയിൽ "ചീറിയലറുമലയാഴിയാം വാക്യത്തിന്നു കീഴ്‌വരയിട്ടപോലാം കനോലിക്കനാലും " കെട്ടിപ്പുണർന്നും പൊട്ടിച്ചിരിച്ചും പരിഭവം പറഞ്ഞും പൊന്നാനിയുടെ ഞരമ്പുകളും വരമ്പുകളുമാകുന്നുണ്ട്. കൊടും വേനലിൽ നേർത്തു പോകാറുണ്ട്. എങ്കിലും ജലസുലഭമാണ് പ്രദേശം. വെള്ളത്തിലെ ലവണാംശം പലയിടത്തും വില്ലനാണ്. കുടിവെള്ളക്ഷാമം രൂക്ഷം. പുതിയ ചമ്രവട്ടം പദ്ധതി അതിനു പരിഹാരമാകുമെന്ന പ്രതീക്ഷ മുന്നോട്ടുവെക്കുന്നു.

പത്തറുപതു കൊല്ലം മുൻപ് കുറ്റിപ്പുറം പാലം ഉയർന്നു പൊങ്ങിയ സമയം. പാലത്തിൽ നിന്ന് നിളയിലേക്കു നോക്കി നിൽക്കവേ, മനുഷ്യന്റെ നിരുത്തരവാദപരമായ പ്രകൃതിവിഭവങ്ങളോടുള്ള സമീപനം വിദൂരമല്ലാത്ത ഭാവിയിൽ  പുഴയിൽ എന്തു മാറ്റമുണ്ടാക്കുമെന്ന് ഇടശ്ശേരി പ്രവചിക്കുന്നു.

“കളിയും ചിരിയും കരച്ചിലുമായ്-
ക്കഴിയും നരനൊരു യന്ത്രമായാല്‍,
അംബ,പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്“

പ്രവചനം യാഥാർത്ഥ്യമാകയാണ്. കുടിവെള്ളത്തിനു വേണ്ടിയാകും അടുത്ത മഹായുദ്ധമെന്ന് ചുവരിൽ എഴുതിപ്പിടിപ്പിച്ചത് ആരാണ്. മനുഷ്യന്റെ അടങ്ങാത്ത അത്യാർത്തി എല്ലാം വെട്ടിപ്പിടിക്കണമെന്ന് അവനു പ്രേരണയാകുന്നു. അവൻ കാലുറപ്പിച്ച ഭൂമിയെതന്നെ പിളർത്തിനോക്കയാണ്. തന്റേതാക്കാൻ ഇനിയെന്താണ് ബാക്കി എന്ന സ്വാർത്ഥത.

കവിതയിലേതു പോലെ നിള ഒരഴുക്കുചാലാകയാണ്. വെള്ളത്തിൽ ഖരമാലിന്യങ്ങളും ഇരുമ്പിന്റെ അംശവും കൂടുതലാണെന്നാണ് പഠനം. ഭൂഗർഭ ജലത്തേയും അത് മലിനമാക്കിക്കൊണ്ടേയിരിക്കുന്നു. കണക്കില്ലാതെ മണലൂറ്റുന്നു, ജലമൂറ്റുന്നു, വ്യാവസായിക മാലിന്യങ്ങൾ പുഴയിലേക്കൊഴുക്കുന്നു. പുഴ മലിനമാകുന്നു. പരിസരങ്ങളിലെ കിണറുകൾ മലിനമാകുന്നു.

കുടിവെള്ളവും കൃഷിക്കാവശ്യമായ വെള്ളവും പുതിയ ചമ്രവട്ടം പദ്ധതിയിൽ നിന്നും കിട്ടുമത്രേ... പക്ഷേ ഒരഴുക്കു തടാകമായി നിളമാറിക്കൊണ്ടിരിക്കുമ്പോൾ നാമെങ്ങിനെ ആശ്വസിക്കും. വാർത്ത കാണാം, താഴെ.

ലക്കും ലഗാനുമില്ലാത്ത പ്രകൃതിവിഭവങ്ങളുടെ ചൂഷണം ഒരു പ്രദേശത്തിലെ ജലത്തെ മാത്രമല്ല സമൂഹത്തെ മൊത്തത്തിൽ മലിനമാക്കുകയും ഇല്ലായ്മചെയ്യുകയും ചെയ്യുമെന്ന് മനസ്സിലാക്കാൻ നേരമില്ലാത്ത കാലത്തെ ഒരു ചമ്രവട്ടം പാലമെങ്ങിനെയാണ് സംരക്ഷിച്ചു നിർത്താൻ പോകുന്നതെന്ന് ഒരു പിടിയുമില്ല.
 
ദുരിതത്തിന്റെ കൈപ്പുനീര്‍ കുടിച്ചു കടവനാട് ഹരിജന്‍ കോളനി..!


കഴിഞ്ഞ രണ്ടു മാസമായി ശുദ്ധജല വിതരണം പാടെ നിലച്ചുപോയതിനാല്‍ കടവനാട് ഹരിജന്‍ കോളനിവാസികള്‍ ദുരിതത്തില്‍ കഴിയുന്നു.. പട്ടികജാതി ക്ഷേമത്തിനെന്ന പേരില്‍ വീടുകള്‍ തോറും വാട്ടര്‍ അതോറിറ്റി കണക്ഷന്‍ നല്‍കിയിരുന്നു.. കണക്ഷന്‍ ലഭിച്ചും നാളിതുവരെ ആ പൈപ്പുകളില്‍ നിന്നും തുള്ളി വെള്ളം ലഭിച്ചിട്ടില്ല.. മാത്രവുമല്ല കഴിഞ്ഞ രണ്ടുമാസക്കാലമായി പഞ്ചായത്ത് പൈപുകളില്‍ നിന്നും ലഭിച്ചിരുന്ന കുടിവെള്ളവിതരണം പൂര്‍ണ്ണമായും സ്തംപിച്ചതിനാല്‍ നാട്ടുകാര്‍ നന്നേ ബുദ്ധിമുട്ടുകയാണ്... 

കടവനാട് വാരിയത്ത് പടി റോഡില്‍ പഴയ കള്ളുഷാപ് മുതല്‍ മീനാക്ഷിപാലം വരെയാണ് പൂര്‍ണ്ണമായും വിതരണം നിലച്ചത്.. ഈ ഭാഗത്ത്‌ താമസിക്കുന്ന ഹരിജനങ്ങളുള്‍പ്പെടുന്ന നൂറ്റന്‍പതോളം കുടുമ്പങ്ങളാണ് ദുരിതമനുഭവിക്കുന്നത്.. ഈ ഭാഗത്തെ പൈപ്പുകള്‍ അടഞ്ഞത് മൂലമാണ് ഈ പ്രദേശത്തേക്ക് വെള്ളം ലഭിക്കാത്തത് എന്നതിനാല്‍ വാട്ടര്‍ അതോരിട്ടിക്കാര്‍ കഴിഞ്ഞവര്‍ഷം പുതിയ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു.. പക്ഷെ ഈ വര്‍ഷവും ഈ പ്രദേശം കുടിവെള്ളത്തിന്റെ പേരില്‍ ബുദ്ധിമുട്ടുമ്പോള്‍ തക്കതായ പരിഹാര മാര്‍ഗ്ഗം കാണാതെ അധികാരികള്‍ കഴിഞ്ഞ വര്‍ഷത്തെപോലെ ആ ഭാഗത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു ചെറിയ വാഹനത്തില്‍ വെള്ളമെത്തിക്കുകയാണ്... .. ഇത് മൂലം റോഡിനു ഇരുവശത്തുമുള്ളവര്‍ക്ക് മാത്രമേ വെള്ളം ലഭിക്കുന്നുള്ളൂ... 


പടുന്നെലകത്തു ക്ഷേത്ര പരിസരത്ത് താമസിക്കുന്ന അന്‍പതോളം കുടുമ്പങ്ങള്‍ ആ ഭാഗത്തേക്ക്‌ വാഹന സൗകര്യം ഇല്ലാത്തത് മൂലം വെള്ളവുമില്ല എന്ന അവസ്ഥയിലാണ്.. പുഴയാലും തോടുകളാലും ചുറ്റപ്പെട്ട കടവനാട്ടില്‍ കിണറുകളിലെല്ലാം ലഭിക്കുന്നതു ഉപ്പുവെള്ളം ആയതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കനിവില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലാണ്..!!  

പരിസരങ്ങളില്‍ നടക്കുന്ന വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് ഞങ്ങള്‍ നാട്ടുകാര്‍ കുടിവെള്ളത്തിനായി പോകുന്നത് വെളിയങ്കോട്ടെയും പുതുപൊന്നാനിയിലെയും വീടുകളിലേക്കാണ് .. അവിടുത്തെ നല്ല മനസ്സുള്ള ആളുകളുടെ സഹകരണം എടുത്തു പറയേണ്ട ഒരു കാര്യവുമാണ് .. നാട് മുഴുവന്‍ വികസനത്തിന്റെ കുതിപ്പ് തുടങ്ങുമ്പോള്‍ ഞങ്ങള്‍ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുകയാണ്.. 


അധികാരികള്‍ ഞങ്ങളുടെ ദയനീയാവസ്ഥ മനസ്സിലാക്കുമെന്ന് പ്രത്യാശിച്ചുകൊണ്ട് ..ഒരു കടവനാട്ടുകാരന്‍....!!!! 


എഴുതിയത് സിദ്ധീഖ് കടവനാട്