Picture
ഫോട്ടോ: സിദ്ധിഖ് കടവനാട്
നഗരങ്ങളിൽ ‘വൻ‘ വികസനം കൊണ്ടു വരുന്ന പദ്ധതികളോടുള്ള എതിർപ്പല്ല, നിങ്ങൾ കൊണ്ടു വന്നോളൂ, പക്ഷേ ഞങ്ങൾകൂടി നൽകുന്ന നികുതിപ്പണത്തിന്റെ ഒരു ചെറിയ ഭാഗം കൊണ്ട്  എന്തെങ്കിലും ഞങ്ങൾക്കും തിരിച്ചു തരൂ എന്നാണ് കടവനാടുപോലുള്ള ഉൾപ്രദേശങ്ങളിലെ ജനങ്ങൾക്ക് അധികാരികളോട് പറയാനുള്ളത്. ഗ്രാമപ്രദേശം നഗരമാലിന്യങ്ങളുടെ നിക്ഷേപസ്ഥലമാണെന്നും അവിടുത്തുകാർ വെറും നഗരമാലിന്യങ്ങളാണെന്നും കരുതുന്ന അധികാരികളോടുള്ള വെറുപ്പ് ഉള്ളിലും പേറിയാണ് ഓരോഗ്രാമീണനും ജീവിക്കുന്നത്. ഓരോ ഇലക്ഷനും വാഗ്ദാനങ്ങൾ കൊടുത്ത് തിരിഞ്ഞു നോക്കാതിരിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവനോട് ‘അടുത്ത തവണയാകട്ടെ കാണിച്ചുതരാമെന്ന്’ മനസ്സിലെങ്കിലും പറഞ്ഞിട്ടുണ്ടാകും ഭൂരിഭാഗവും. പക്ഷേ ഇലക്ഷനടുക്കുന്നതോടെ മോഹനവാഗ്ദാനങ്ങളിൽ വിശ്വസിച്ച് വീണ്ടും ചെല്ലും വോട്ടുകുത്താൻ. കടവനാട്ടുകാർ കഴിഞ്ഞതവണ രണ്ടുപേരെ തുല്ല്യ വോട്ടിൽ നിർത്തിയത് രണ്ടു പേരോടുമുള്ള തുല്ല്യ എതിർപ്പിനെയാകണം സൂചിപ്പിക്കുന്നത്. 

നഗരത്തിലുള്ളവനും ഗ്രാമത്തിലുള്ളവനുമെന്നില്ല നികുതിയുടെ കാര്യത്തിൽ. തുല്ല്യം. ഒരു പേസ്റ്റോ ഒരു തീപ്പെട്ടിയോ വാങിയാൽ കൊടുക്കുന്നത് തുല്ല്യ നികുതി. വൻ പ്രൊജക്ടുകൾ വേണമെന്ന് ഒരു ഗ്രാമീണനും ആഗ്രഹിക്കുന്നില്ല. ഒരു നല്ല റോഡ്, ഒരു പാലം, കുടിവെള്ളം, ഇരുട്ടുമാറ്റാനിത്തിരി വൈദ്യുതി... അത്രയൊക്കെയേ ഉള്ളൂ അവന്റെ ആഗ്രഹങ്ങൾ.

കടവനാടിനെ പുതു പൊന്നാനിയുമായി ബന്ധിപ്പിക്കുന്ന പാലത്തെക്കുറിച്ച് ‘മുല്ലപ്പൂവിപ്ലവം’ കൊണ്ടുവന്ന സോഷ്യൽ നെറ്റുവർക്കുസൈറ്റിൽ കണ്ട ഒരു പോസ്റ്റിൽ സിദ്ധീഖ് കടവനാട് പറയുന്നു  മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട കടവനാട് എന്ന ഞങ്ങളുടെ ഈ തനി നാടന്‍ ഗ്രാമത്തില്‍ നിന്നും ഇരുന്നൂറില്‍ പരം വിദ്യാര്‍ത്ഥികളും അത് പോലെ റേഷന്‍ കട , ആശുപത്രി മറ്റു ഓഫീസുകള്‍ തുടങ്ങിയവയിലെക്കൊക്കെ എളുപ്പത്തില്‍ എത്തിച്ചേരാനും രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഏറ്റവും അടുത്ത ബസ് സ്റ്റോപ്പ്‌ ആയ പുതുപൊന്നാനിയില്‍ എത്തുവാനും ഉള്ള ഒരേയൊരു മാര്‍ഗ്ഗമാണ് ഈ കാണുന്ന അഞ്ചാം നമ്പര്‍ നടപ്പാലം ..!!! ബ്രിട്ടീഷ് ഭരണ കാലത്ത് നിര്‍മിച്ച പാലം എട്ടു വര്‍ഷങ്ങള്‍ക്കു മുന്പ് കാല്നടക്ക് യോഗ്യമാല്ലതായി.. അതിനു ശേഷം ആ പാലതിനടുതായി വീണ്ടും ഒരു പാലം നിര്‍മിച്ചു .. നിര്‍മാണത്തിലെ അപാകത മൂലം വെറും രണ്ടു വര്ഷം കൊണ്ട് അതും നിലം പൊത്തി ...!! അതിനു ശേഷം ഇങ്ങോട്ട് താല്‍ക്കാലിക പാലങ്ങളുടെ ഘോഷയാത്രയാണ് ...!! ഇപ്പോള്‍ അവിടെ നമുക്ക് കാണാന്‍ കഴിയുക നൂറു മീറ്റര്‍ പരിധിയില്‍ ഏഴു പാലങ്ങളാണ് .. ഇതില്‍ മൂന്നെണ്ണം നാട്ടുകാര്‍ നിര്‍മിച്ച താല്‍കാലിക പാലങ്ങളാണ്...!!!! പക്ഷെ ഇത്രയും പാലങ്ങള്‍ ഉണ്ടായിട്ടും പ്രദേശവാസികളായ ഞങ്ങള്‍ക്ക് കടത്തു വള്ളം ആശ്രയിക്കേണ്ടിയിരിക്കുന്നു ...!! ഒഴുക്ക് പൂര്‍ണമായും നിലച്ചു വളരെ മലിനമായിക്കിടക്കുന്ന കനോലികനാലിലെ വെള്ളം കാരണം തോണിയാത്രയും ദുസ്സഹമായിരിക്കുന്നു...!! പക്ഷെ പൊന്നാനി മുന്സിപ്പാലിട്ടിയിലെ രണ്ടു വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഈ പ്രദേശത്തിലെ ആരും തന്നെ ഇതിനെതിരെ മുന്നോട്ടു വരുകയോ , ഗതാകത യോഗ്യമായ ഒരു പാലതിനായി ശ്രമിക്കുകയോ ചെയ്യുന്നില്ലെന്നത് ദുഖകരമായ ഒരു കാര്യമായി ഉണര്തുകയുമാണ്.... !! “

കേൾക്കുന്നുണ്ടോ അധികാരികളേ കേൾക്കുന്നുണ്ടോ.... ഒരു ഗ്രാമത്തിന്റെ രോദനം. നറുക്കെടുപ്പിന്റെ ബലത്തിൽ ഭരിച്ചുപോരുന്ന മുനിസിപ്പാലിറ്റിയോടും രണ്ടു സീറ്റിന്റെ ബലത്തിൽ ഭരിക്കുന്ന സംസ്ഥാനസർക്കാരിനോടും കൂടിതന്നെ. നിങ്ങളുടെ ഭൂരിപക്ഷമിങ്ങനെ തുമ്മിയാൽതെറിക്കുന്നതായിപ്പോകുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കി പ്രവർത്തിക്കാനുള്ള മനസ്സൊന്നും നിങ്ങൾക്കുണ്ടാകില്ലെന്നറിയാം. ഒന്നു പറയാം പൊതുജന രോഷത്തെ നിങ്ങൾ നേരിടേണ്ടി വരിക തന്നെ ചെയ്യും.

പൊന്നാനി എം എൽ എ ശ്രീരാമകൃഷനോടു കൂടിയുള്ള അഭ്യർത്ഥനയായി ഈ ലിങ്ക് അയക്കുന്നു. കടവനാട്ടുകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുമെന്ന്  കരുതാം. ഓരുവെള്ളം കയറുന്നതിന്റെ പ്രശ്നങ്ങൾ(കുടിവെള്ളപ്രശ്നം), വൈദ്യുതിപ്രശ്നങ്ങൾ, കേടുവന്ന റോഡുകൾ, ഇടക്കിടെ പൊളിഞ്ഞുവീഴുന്ന പാലങ്ങൾ എന്നിവയ്ക്കുള്ള ശ്വാശ്വതപരിഹാരം മാത്രമാണു സർ ഞങ്ങൾ ആവശ്യപ്പെടുന്നത്. ഞങ്ങൾക്ക് മെട്രോ ട്രെയിനോ ആകാശനഗരമോ ആവശ്യമില്ല. വെറും വോട്ടു ബാങ്കുകളായി മാത്രം കാണാതെ ഞങ്ങൾക്കുവേണ്ടി തിരിച്ചും എന്തെങ്കിലുമൊക്കെ ചെയ്യുമ്മല്ലോ സർ.

കുടിവെള്ളപ്രശ്നം മൂലം മുടങ്ങിപ്പോയ നിരവദി വിവാഹങ്ങൾ ഉദാഹരണമായിട്ടുണ്ട്. മര്യാദക്കൊന്നെത്തിച്ചേരാൻ നല്ല റോഡില്ലാത്തതും കാരണമാണ്. അധികാരികളിൽ നിന്നുള്ള അവഗണന അയല്പ്രദേശത്തുകാരുടെ അവജ്ഞയിലേക്കെത്തിച്ചേർന്നിട്ടുണ്ട്. കുടിവെള്ളം വൈദ്യുതി റോഡ് എന്നീ അടിസ്ഥാന സൌകര്യങ്ങൾക്കുവേണ്ടി വോട്ടുവാങിച്ചുപോയവർ എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഒരു പ്രദേശത്തിന്റെ തന്നെ അധ:സ്ഥിക്കു മാറ്റമുണ്ടാകുമെന്നതിൽ സംശയമില്ല. വർഷാവർഷങ്ങളിൽ പുതുക്കിപ്പണിയുന്ന താത്കാലിക പാലങ്ങൾക്കു പകരം കടവനാടു പുതുപൊന്നാനിയെ ബന്ധിപ്പിച്ചുകൊണ്ടൊരു ഗതാഗതയോഗ്യമായ പാലം ഒരാവശ്യമാണ്. കാലം പുരോഗമിക്കയാണല്ലോ... പാലപ്പെട്ടിയിൽ നിന്നോ വെളിയങ്കോടു നിന്നോ പുതുപൊന്നാനിയിൽ നിന്നോ ആരംഭിക്കുന്ന ഒന്നോ രണ്ടോ ബസ് ആ പാലത്തിലൂടെ സ്കൂൾസമയത്തെങ്കിലും എടപ്പാളിലേക്കോടട്ടെ. അത് ഒരു ‘ഠാ’ വട്ടത്തിന് വലിയൊരു ആശ്വാസമാകുമെന്നതിന് സംശയമേതുമില്ല തന്നെ.

ലേഖനത്തിന് ആസ്പദമായ  സിദ്ധീഖ് കടവനാട് ന്റെ ഫെയ്സ്ബൂക്ക് ലിങ്ക് http://www.facebook.com/photo.php?fbid=343975042304605&set=a.335987139770062.71594.100000763367205&type=3&theater

എഴുതിയത് കെ.എസ് കടവനാട്
 
അറിയിപ്പ്:

കടവനാട് ഹരിഹരമംഗലം ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം 05-04-2012 വ്യാഴം, 06-04-2012 വെള്ളി ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
 
SAMIA - Student Association of Mounathul Islam Arabic College നു വേണ്ടി ടാസ്ക് ഒരുക്കിയിരിക്കുന്ന ഡോക്ക്യുമെന്ററി. അവലംബം - യുട്യൂബ്
 
 
ഫോട്ടൊ: Adv Suresh Kumar
 
സുഹൃത്തുക്കളെ....

കേരളത്തിലെ ഒട്ടു മിക്ക ഗ്രാമങ്ങള്ക്കും ആ നാടിന്റെ പേരിനെ കുറിച്ചു അല്ലെങ്കില് അങ്ങനെയൊരു നാമം ലഭിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചു പറയാനുണ്ടാകും.. അങ്ങനെയെങ്കില് നമ്മുടെ കടവനാടിനു ഈ പേര് ലഭിക്കാന് ഉണ്ടായ കാരണം എന്താണ്..? എനിക്ക് കിട്ടിയ കഥ ഞാന് പറയാം...!! ഇത് ശരിയാവണമെന്നില്ല.. ഒരു പക്ഷെ വേറെയെന്തെങ്കിലും കാരണം കൊണ്ടാകാം കടവനാട് എന്ന പേര് ലഭിച്ചത്... എന്തായാലും ഞാന് കേട്ട കഥ പറയാം...!! പണ്ട് നമ്മുടെ നാട്ടില് തോടുകളും പുഴയും നിറഞ്ഞു ഒഴികിയിരുന്ന കാലത്ത്.. മറു കര പറ്റാന് ചെറിയ രീതിയിലുള്ള കടത്തുകള് ഉണ്ടായിരുന്നു...അന്ന് മിക്കവാറും വീടുകളിലും തോണികള് ഉണ്ടായിരുന്നതാണ് അതിനു വലിയ ഒരു കാരണവും..!! മറ്റു സ്ഥലങ്ങളില് നിന്നും നമ്മുടെ നാട്ടിലെത്തുന്നവര് അത്ഭുതത്തോടെയാണ് ആ കാഴ്ച്ചകള് കണ്ടിരുന്നത്...!! അങ്ങനെ കടത്ത് വള്ളങ്ങളുടെയും കടവുകളുടെയും നാടായതു കൊണ്ടാണ് നമ്മുടെ നാടിനെ കടവനാട് എന്ന് നാമകരണം ചെയ്യപ്പെട്ടത്...!! ഇപ്പോള് നമ്മള് കാണുന്ന പൂക്കൈതക്കടവും, മോസ്കോയിലെ കടവും പാലം തകരുമ്പോള് മാത്രം ജനിക്കുന്ന അഞ്ചാം നമ്പര് പാലം കടവും ഇതിന്ടെ ബാക്കി പത്രങ്ങളാണ്...പക്ഷെ ഇന്ന് നാട് പുരോഗമിച്ചപ്പോള് തോടുകളെല്ലാം തൂര്ത്തു തോടും കുളവുമില്ലാത്ത നാടായി നമ്മുടെ കടവനാട് മാറി.. ഇത് എത്ര മാത്രം ശരിയാണെന്ന് എനിക്കറിയില്ല... ഇതല്ല എങ്കില് എന്താണ് ശരിയെന്നു അറിയുന്നവര് ദയവു ചെയ്തു അറിവ് പങ്കു വെക്കുക..!!

എഴുതിയത്: സിദ്ധീക്ക്  കടവനാട്
[email protected]
 
Photo from Facebook
 
Photo by :  Anil T Prabhakar
 
Photo by : 
 
ഫോട്ടോ: Pramod Ponnani